വാട്ടർ അതോറിറ്റിയിൽ സ്ഥിര നിയമനം; ഓവർസീയർമാരെ നിയമിക്കുന്നു; അപേക്ഷ ജൂൺ 4 വരെ
വാട്ടർ അതോറിറ്റിയിൽ സ്ഥിര നിയമനം; ഓവർസീയർമാരെ നിയമിക്കുന്നു; അപേക്ഷ ജൂൺ 4 വരെ
കേരള ജല അതോറിറ്റിയിലെ യോഗ്യതയുള്ള ജീവനക്കാർക്കായി കേരള പിഎസ്‌സിയുടെ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്. കേരള ജല അതോറിറ്റി ഓവർസീയർ ഗ്രേഡ് III നിയമനമാണ് നടക്കുന്നത്. താൽപര്യമുള്ളവർ കേരള പിഎസ് സി വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി ജൂൺ 4 വരെ അപേക്ഷ നൽകാം.
തസ്തിക & ഒഴിവ്
കേരള ജല അതോറിറ്റിയിലേക്ക് ഓവർസീയർ ഗ്രേഡ് III റിക്രൂട്ട്‌മെന്റ്. കേരള ജല വകുപ്പിലെ യോഗ്യതയുള്ള ജീവനക്കാർക്ക് മാത്രമായുള്ള സ്‌പെഷ്യൽ നിയമനം. ആകെ 37 ഒഴിവുകളാണുള്ളത്.
ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 27,200 രൂപമുതൽ 73,600 രൂപവരെ ശമ്പളമായി ലഭിക്കും.
പ്രായ പരിധി
18 വയസ് മുതൽ 50 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഒരു സാഹചര്യത്തിലും സർവീസ് റിക്രൂട്ട്‌മെന്റിനുള്ള ഉയർന്ന പ്രായപരിധി 50 വയസ് കവിയരുതെന്ന് നിബന്ധനയുണ്ട്.
യോഗ്യത വിവരങ്ങൾ
എസ്എസ്എൽസി പരീക്ഷ വിജയിച്ചിരിക്കണം. ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ/ മെക്കാനിക്കൽ) ട്രേഡിലുള്ള രണ്ടുവർഷത്തെ കോഴ്‌സ് പൂർത്തിയാക്കിയതിന് ശേഷം നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
OR
എസ്എസ്എൽസി പരീക്ഷ വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
രണ്ട് വർഷത്തെ കോഴ്‌സ് പൂർത്തിയാക്കിയതിന് ശേഷം കേരള സർക്കാർ നൽകുന്ന സിവിൽ/ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിലെ സർട്ടിഫിക്കറ്റ് (KGCE) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
അപേക്ഷ വിവരങ്ങൾ
താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകണം. വൺ ടൈം രജിസ്‌ട്രേഷൻ ചെയ്യാത്തവർ രജിസ്റ്റർ ചെയ്തും, അല്ലെങ്കിൽ നേരിട്ട് പ്രൊഫൈൽ സന്ദർശിച്ചും അപേക്ഷ നൽകാം. സംശയങ്ങൾക്ക് ചുവടെ നൽകിയ വിജ്ഞാപനം കാണുക.
പരമാവധി ഷെയർ ചെയ്യുക.
Join the conversation