പരീക്ഷയില്ല സർക്കാർ സ്ഥാപനങ്ങളിൾ ജോലി അവസരങ്ങൾ
പരീക്ഷയില്ല സർക്കാർ സ്ഥാപനങ്ങളിൾ ജോലി അവസരങ്ങൾ
ക്ലീൻ കേരള കമ്പനി ജോലി ഒഴിവുകൾ
ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ വയനാട് ജില്ലാ ഓഫീസിൽ ഒഴിവുള്ള അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് കരാർ നിയമനത്തിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. എൻജിനിയറിങ് ബിരുദം, എം.ബി.എ, എം.എസ്.ഡബ്ല്യൂ, എം.ടെക് തുടങ്ങിയ അധിക യോഗ്യതകൾ ഉള്ളവർക്ക് അഭിമുഖത്തിന് 5 മാർക്ക് പ്രത്യേകമായി അനുവദിക്കും. ബിരുദധാരികൾക്ക് 5 വർഷവും ബിരുദാനന്തര ബിരുദധാരികൾക്ക് 3 വർഷവും തൊഴിൽ പരിചയം ഉണ്ടായിരിക്കണം. വയനാട് ജില്ലയിലുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 35 വയസിനകം.
കമ്പനിയുടെ വെബ്സൈറ്റിൽ നിന്നുമുള്ള അപേക്ഷാഫോമും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള അപേക്ഷ ജൂൺ 11 ന് വൈകിട്ട് 5 ന് മുമ്പായി സമർപ്പിക്കണം. ഇന്റർവ്യൂ തീയതിയും സമയവും പ്രത്യേകം അറിയിക്കും. വിശദവിവരങ്ങൾക്ക്: 0471-2724600. വെബ്സൈറ്റ്: www.cleankeralacompany.com , ഇ-മെയിൽ:cleankeralacompany@gmail.com
2. ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജ്
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിലെ വിവിധ വിഭാഗങ്ങളിൽ ക്ലർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, വാച്ച്മാൻ, സ്വീപ്പർ കം സാനിറ്ററി വർക്കർ തസ്തികകളിലെ കരാർ അടിസ്ഥാനത്തിലുള്ള താത്കാലിക ഒഴിവുകളിൽ നിയമനം നടത്തും. ഉദ്യോഗാർഥികൾ http://www.gecbh.ac.in മുഖേന ജൂൺ 5 മുതൽ 10 വരെയുള്ള തീയതികളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നവർ ജൂൺ 13, 16 തീയതികളിൽ രാവിലെ 10 ന് നടക്കുന്ന എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്, അഭിമുഖം
എന്നിവയ്ക്ക് അസൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : http://gecbh.ac.in. ഫോൺ: 0471 2300484.
3. ടെക്നിക്കൽ ഹൈസ്കൂൾ
നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ഹൈസ്കൂൾ ടീച്ചർ ഫിസിക്കൽ സയൻസ് തസ്തികയിൽ താൽക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒരു ഒഴിവുണ്ട്. ഹൈസ്കൂൾ തലത്തിൽ ഫിസിക്കൽ സയൻസ് ക്ലാസുകൾ കൈകാര്യം ചെയ്യാൻ യോഗ്യതുള്ള അപേക്ഷകർക്ക് മേയ് 30ന് രാവിലെ 10 ന് സ്കൂളിൽ നടക്കുന്ന അഭിമുഖപരീക്ഷയിൽ പങ്കെടുക്കാം. യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുട അസൽ, പകർപ്പ് എന്നിവ അന്നേ ദിവസം ഹാജരാക്കണം.
Join the conversation