താലൂക്ക് ആശുപത്രിയിൽ ക്ലീനിങ് സ്റ്റാഫ് മുതൽ നിരവധി ജോലി അവസരങ്ങൾ
താലൂക്ക് ആശുപത്രിയിൽ ക്ലീനിങ് സ്റ്റാഫ് മുതൽ നിരവധി ജോലി അവസരങ്ങൾ
വിതുര താലൂക്ക് ആശുപത്രിയിൽ 2025-26 സാമ്പത്തിക വർഷത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ക്ലീനിങ് സ്റ്റാഫ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. താൽപ്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ ഉൾപ്പെടെ വായിച്ചു മനസിലാക്കി നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക.
ഒഴിവുകളും യോഗ്യതയും
ഫാർമസിയിൽ നേടിയ അംഗീകൃത ഡിഗ്രി/ ഡിപ്ലോമയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനും 2 വർഷത്തെ പ്രവൃത്തി പരിചയവുമാണ് ഫാർമസിസ്റ്റിന്റെ യോഗ്യത.
ലാബ് ടെക്നീഷ്യന് ലാബ് ടെക്നീഷ്യൻ അംഗീകൃത ഡിഗ്രി/ ഡിപ്ലോമയും പാരാമെഡിക്കൽ രജിസ്ട്രേഷനും 2 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
എസ്.എസ്.എൽ.സി യാണ് ക്ലീനിങ് സ്റ്റാഫിന്റെ യോഗ്യത.
പ്രായപരിധി 40 വയസ്സ്. താൽപ്പര്യമുള്ളവർ ജൂലൈ 5ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളും, ആധാർ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
🛑 അഭിമുഖം
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ ഒരു പ്രോജക്ട് മാനേജരുടെ താത്ക്കാലിക ഒഴിവിലേക്ക് ജൂലൈ 4ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in.
Join the conversation