Search Kerala & Gulf Jobs

അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.Kerala Anganwadi Recruitment 2025

അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.Kerala Anganwadi Recruitment 2025

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ കൊച്ചി അർബൻ 3 ഐ.സി.ഡി.എസ്. ഓഫീസ് പരിധിയിലെ കൊച്ചി കോർപ്പറേഷനിലെ 55-ാം ഡിവിഷനിലെ 101-ാം നമ്പർ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് പൂർത്തിയാകാത്തവരുമായ കൊച്ചി കോർപ്പറേഷനിലെ 55-ാം ഡിവിഷനിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം.

യോഗ്യത വിവരങ്ങൾ:  
എസ്.എസ്.എൽ.സി പാസ്റ്റായിരിക്കണം.
 അപേക്ഷയുടെ മാതൃക കൊച്ചി അർബൻ-3 ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, കൊച്ചി കോർപ്പറേഷൻ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകൾ ജൂലൈ 15 വൈകിട്ട് 5 നുള്ളിൽ മരട് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കൊച്ചി അർബൻ-3 ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ കൊച്ചി അർബൻ-3 ഐ.സി.ഡി.എസ്. ഓഫീസ് പരിധിയിലെ കൊച്ചി കോർപ്പറേഷനിലെ 100 ഡിവിഷനിലെ 92-ാം നമ്പർ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

 01/01/2025ന് 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് പൂർത്തിയാകാത്തവരുമായ ഡിവിഷനിലെ സ്ഥിര താമസക്കാരും സേവനതൽപ്പരത ഉള്ളവരും മതിയായ ശാരീരിക ക്ഷമതയുള്ളവരുമായ വനിതകൾക്ക് അപേക്ഷിക്കാം. വർക്കർ തസ്തികയിലേക്ക് പ്ലസ് ടു ആണ് യോഗ്യത. അപേക്ഷയുടെ മാതൃക കൊച്ചി അർബൻ 3 ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് കൊച്ചി കോർപ്പറേഷൻ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. 

അപേക്ഷകൾ ജൂലൈ 15 വൈകിട്ട് 5 മണിക്കുള്ളിൽ മരട് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കൊച്ചി അർബൻ-3 ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്