800 രൂപ ദിവസവേതനത്തിൽ ജോലി ഉൾപ്പെടെ വിവിധ ജില്ലകളിൽ വന്നിട്ടുള്ള അവസരങ്ങൾ

വനഗവേഷണ സ്ഥാപനത്തിലും ആയുഷ് മിഷനിലും ഉൾപ്പെടെ അവസരങ്ങൾ

800 രൂപ ദിവസവേതനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ആവാം

മലയാളം മിഷന്റെ വിവിധ പ്രോജക്ടുകളുടെ നിർവഹണത്തിനായി 800 രൂപ ദിവസവേതനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. മലയാളത്തിൽ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, ഭാഷാ/ മാധ്യമ മേഖലകളിലെ പ്രവർത്തി പരിചയം, മലയാളം മിഷന്റെ 24 മണിക്കൂറുമുള്ള ആഗോള വ്യാപകമായ പ്രവർത്തനങ്ങളിൽ സേവന സന്നദ്ധത എന്നിവയാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 11ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മലയാളം മിഷൻ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. 

🛑 തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ ഹിന്ദി ജൂനിയർ ലാംഗ്വേജ് ടീച്ചർ തസ്തികയിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി (കാഴ്ച വൈകല്യം-1) സംവരണം ചെയ്ത ഒഴിവുണ്ട്. പത്താം ക്ലാസ്, ഹിന്ദി വിഷയത്തിൽ ബിരുദം, യോഗ്യത പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. 18-40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. 

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ 11ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

പ്രോജക്ട് അസിസ്റ്റന്റ് ആവാം

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2026 മാർച്ച് 31 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റ് താൽക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജൂലൈ 17ന് രാവിലെ 10ന് സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. യോഗ്യത: ബോട്ടണി/ പ്ലാന്റ് സയൻസിൽ ഒന്നാം ക്ലാസോടു കൂടിയ ബിരുദം. സൈലേരിയം പരിപാനം, തടി ഇനങ്ങൾ പരിശോധിച്ച് തരം തിരിക്കുന്നതിനുള്ള കഴിവ് എന്നിവ അധിക യോഗ്യതകളായി പരിഗണിക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

ആയുഷ് മിഷനിൽ നിയമനം
കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

 നാഷണൽ ആയുഷ് മിഷൻ കേരളം
 മെഡിക്കൽ ഓഫീസർ (നാച്ചുറോപതി), മാസ് മീഡിയ ഓഫീസർ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 14. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in
My name SUJITH KUMAR PALAKKAD