ബാങ്ക് ഓഫ് ബറോഡയിൽ വിവിധ അവസരങ്ങൾ| bank of baroda jobs 2025
ബാങ്ക് ഓഫ് ബറോഡയിൽ വിവിധ അവസരങ്ങൾ| bank of baroda jobs 2025
ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ , പ്രൊഫഷണലുകൾക്ക് 18 സംസ്ഥാനങ്ങളിലായി 2,500 അവസരങ്ങൾ, പ്രായപരിധി: 21 മുതൽ 30 വയസ്സ് വരെ (ജൂലൈ 1, 2025 വരെ)
ജോലി നേടാൻ താല്പര്യമുള്ളവർ ചുവടെ നൽകിയ യോഗ്യത ഉൾപ്പെടെയുള്ള മറ്റു വിവരങ്ങൾ വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുക, നോട്ടിഫിക്കേഷൻ ലിങ്കിൽ വിശദവിവരങ്ങൾ നൽകുന്നു.
വിദ്യാഭ്യാസയോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം (സിഎ, എഞ്ചിനീയർമാർ, മെഡിക്കൽ ബിരുദധാരികൾ യോഗ്യത) ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിലോ റീജിയണൽ റൂറൽ ബാങ്കിലോ ഓഫീസറായി കുറഞ്ഞത് ഒരു വർഷത്തെ പരിചയം.
എങ്ങനെ അപേക്ഷിക്കാം?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.bankofbaroda.in സന്ദർശിക്കുക.
കരിയർ നിലവിലെ അവസരങ്ങൾ എന്നതിലേക്ക് പോകുക.ഓൺലൈൻ ഫോം പൂരിപ്പിച്ച് എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
ഫീസ് അടച്ച് സമർപ്പിക്കുക
2025 ജൂലൈ 24-ന് മുമ്പ് അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നോട്ടിഫിക്കേഷൻ നോക്കുക
ലോകായുക്തയിൽ ഡെപ്യൂട്ടേഷൻ നിയമനം
കേരള ലോകായുക്തയിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 37400-79000 രൂപ ശമ്പള സ്‌കെയിലുള്ളവർക്ക് അപേക്ഷിക്കാം.
നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ, അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും.
അപേക്ഷകർ നിരാക്ഷേപ സർട്ടിഫിക്കറ്റ്, കെ.എസ്.ആർ. പാർട്ട്-1 ലെ ഫോം 144, ഫോൺ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തിയ ബയോഡാറ്റ സഹിതം അപേക്ഷിക്കണം. അപേക്ഷകൾ മേലധികാരി മുഖേന 2025 ജൂലൈ 25 വൈകിട്ട് 5 മണിക്ക് മുൻപായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.
Join the conversation