ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ മേള

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ മേള


 കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ മേളകളിലേക്കു  നിങ്ങൾക്ക് ജോലി അവസരം.

മലപ്പുറം ജില്ലാ

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേള ജൂലൈ 31ന് വ്യഴാഴ്ച രാവിലെ 10 മുതല്‍ 1.30 വരെ 'മലപ്പുറം എംപ്ലോയബിലിറ്റി' സെന്ററില്‍ നടക്കും. നൂറിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഞ്ച് പ്രമുഖ സ്ഥാപനങ്ങളിലേക്കായി നടക്കുന്ന തൊഴില്‍മേളയില്‍ വന്നിട്ടുള്ള ഒഴിവുകൾ ചുവടെ നൽകുന്നു

വന്നിട്ടുള്ള ഒഴിവുകൾ 

▪️ടെക്‌നീഷ്യന്‍, 
▪️സെയില്‍സ് എക്‌സിക്യൂട്ടീവ്, 
▪️സ്‌പെയര്‍ ഇന്‍ ചാര്‍ജ്, 
▪️കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, ▪️കാഷ്യര്‍, 
▪️എ.എസ്.എം, 
▪️ഡെവലപ്‌മെന്റ് മാനേജര്‍, ▪️സെയില്‍സ് ഓഫീസര്‍, 
▪️സെയില്‍സ് മാനേജര്‍, 
▪️സീനിയര്‍ അക്കൗണ്ടന്റ്, 
▪️വീഡിയോ എഡിറ്റര്‍, 
▪️മൊബൈല്‍ ടെക്‌നീഷ്യന്‍, ▪️റിസപ്ഷനിസ്റ്റ്, 
▪️സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, ▪️വീഡിയോ പ്രസന്റര്‍, 
▪️സെയില്‍സ് ഹെഡ്,
▪️സി.ആര്‍.എം.സി.ആര്‍.ഇ. 

തുടങ്ങിയ ജോലി ഒഴിവുകൾ

യോഗ്യതവിവരങ്ങൾ : എസ്എസ്എല്‍സി/പ്ലസ്ടു/ഡിപ്ലോമ, ബി.കോം, അക്കൗണ്ടന്‍സി ,ഡിഗ്രി/പിജി/ഐ.ടി.ഐ. തുടങ്ങിയ യോഗ്യതകളുള്ള പരിചയസമ്പന്നരോ അല്ലാത്തവരോ ആയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. 
ഫോണ്‍: 0483 2734737.

2. തൃശ്ശൂർ ജില്ലാ

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 , ജൂലായ് 30 ബുധനാഴ്ച്ച നടക്കുന്ന ജോബ് ഡ്രൈവിലേക്ക് ഏവർക്കും സ്വാഗതം. 4 പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി 1500 ഇൽ അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗർത്ഥികൾ താഴെ കാണുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക. 30/07/2025 ഉച്ചയ്ക്ക് 1 മണിക്ക് ബിയോഡേറ്റയും , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി , തൃശ്ശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.

Date 30/07/2025 ഉച്ചയ്ക്ക് 1 മണി
Venue തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിൽ, മുൻകാലങ്ങളിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ എംപ്ലോയബിലിറ്റി സെന്റെറിൽ രജിസ്‌ട്രേഷൻ ചെയ്തതിന്റെ രസീത് കൈവശം സൂക്ഷിക്കേണ്ടതാണ് . രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അന്നേ ദിവസം നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതും ആണ്.

3. കോട്ടയം ജില്ലാ

ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും പാലാ അൽഫോൻസാ കോളേജും സംയുക്തമായി ' PRAYUKTHI 2025' എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു. അമ്പതോളം കമ്പനികളിൽ നിന്നായി രണ്ടായിരത്തോളം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് തൊഴിൽമേള വഴി ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗികൾ ചുവടെ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്കിൽ രജിസ്റ്റർ ചെയ്യുക. 


പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്.
My name SUJITH KUMAR PALAKKAD