വനിതാ കമ്മീഷനിൽ പാർട്ട് ടൈം കൗൺസിലറുടെ ഒഴിവ്

വനിതാ കമ്മീഷനിൽ പാർട്ട് ടൈം കൗൺസിലറുടെ ഒഴിവ്

കേരള വനിതാ കമ്മീഷന്റെ എറണാകുളം, കോഴിക്കോട് റീജിയണൽ ഓഫീസുകളിൽ പാർട്ട് ടൈം കൗൺസിലർമാരായി സേവനമനുഷ്ഠിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും, കൗൺസിലിംഗിൽ ഡിപ്ലോമയും ഫാമിലി കൗൺസലിംഗിൽ 5 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. 

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയോടൊപ്പം യോഗ്യതയും പ്രവൃത്തി  പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ആഗസ്റ്റ് 13 ന് ഉച്ചയ്ക്ക് 2 ന് കേരള വനിതാ കമ്മീഷന്റെ എറണാകുളം റീജിയണൽ ഓഫീസിലും, ആഗസ്റ്റ് 16 ന് ഉച്ചയ്ക്ക് 2 ന് കേരള വനിതാ കമ്മീഷന്റെ കോഴിക്കോട് റീജിയണൽ ഓഫീസിലും ഇന്റർവ്യൂവിനായി ഹാജരാകണം.

അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് 10 വരെ അപേക്ഷിക്കാം 

കേരള സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന കാസറഗോഡ് എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് / ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് സ്ഥിര നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

 യോഗ്യത AICTE മാനദണ്ഡങ്ങൾ പ്രകാരം. അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിനുള്ള ഉദ്യോഗാർത്ഥികൾക്ക് 1500/- രൂപയും എസ്.സി/എസ്.ടി ഉദ്യോഗാർത്ഥികൾക്കും അർഹതയുള്ള ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്കും 750/- രൂപയും ആയിരിക്കും. 

ഉയർന്ന പ്രായപരിധി: 39 വയസ്സ്. എസ്.സി/എസ്.ടി, ഒ.ബി.സി, ഭിന്നശേഷി ഉള്ളവർക്ക് നിയമപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. ആഗസ്റ്റ് 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീ പേയ്‌മെന്റ് ഓൺലൈനായി ആഗസ്റ്റ് 11 വരെ ചെയ്യാം. അപേക്ഷകൾ www.lbscentre.kerala.gov.in വെബ്‌സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കാം. വിവരങ്ങൾക്ക് : 0471 - 2560312, 2560316, 2560315.

My name SUJITH KUMAR PALAKKAD