നാളെ മുതൽ ജോലി നേടാവുന്ന വിവിധ ജില്ലകളിലെ ജോലി ഒഴിവുകൾ
നാളെ മുതൽ ജോലി നേടാവുന്ന വിവിധ ജില്ലകളിലെ ജോലി ഒഴിവുകൾ
ആയ കം കുക്ക് നിയമനം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ ആയ കം കുക്കിനെ നിയമിക്കുന്നു.
പത്താം തരം യോഗ്യതയും പാചക താല്‍പര്യുമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍, റേഷന്‍ കാര്‍ഡ് പകര്‍പ്പ്, വയസ് തെളിയിക്കുന്ന രേഖ എന്നിവ സഹിതം ജൂലൈ 31 വൈകിട്ട് മൂന്നിനകം അപേക്ഷ സമര്‍പ്പിക്കണം. ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 04734 246031.
താല്‍ക്കാലിക നിയമനം
സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള കൊട്ടിയം ട്രാന്‍സിറ്റ് ഹോമിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കുക്കിനെ (പുരുഷന്‍) നിയമിക്കും. വിവരങ്ങള്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ലഭിക്കും ഫോണ്‍: 0474-2794029, 9447137872.
താല്‍ക്കാലിക നിയമനം
അടൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തും. യു.ജി.സി ചട്ടപ്രകാരം യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 22 രാവിലെ 10.30ന് കോളജില്‍ അഭിമുഖം/ പരീക്ഷക്ക് ഹാജരാകണം. വിവരങ്ങള്‍ക്ക് : www.cea.ac.in ഫോണ്‍: 04734231995.
ലക്ചറർ കൂടിക്കാഴ്ച
നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ ഒഴിവുള്ള കമ്പ്യൂട്ടർ എൻജിനിയറിങ് ലക്ചറർ തസ്തികയിലേക്ക് ജൂലൈ 22 രാവിലെ 10.30 മുതൽ കൂടിക്കാഴ്ച നടക്കും. 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് ബിരുദമാണ് യോഗ്യത. എം.ടെക്, പ്രവൃത്തിപരിചയം എന്നിവ ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
മെന്റര്‍ നിയമനം
റാന്നി പെരുനാട് മഞ്ഞത്തോട് ഉന്നതിയിലെ ബ്രിഡ്ജ് കോഴ്‌സ് സെന്ററിലേക്ക് മെന്ററെ അഭിമുഖം വഴി നിയമിക്കുന്നു. ഒഴിവ്: ഒന്ന്. യോഗ്യത: ബിരുദാന്തര ബിരുദം അല്ലെങ്കില്‍ ബിരുദം. ബിഎഡ്/ ടിടിസി ഉളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 2025 ജൂലൈ 18 ന് 40 വയസ് കവിയരുത്. അപേക്ഷകര്‍ കുടുംബശ്രീ അംഗം / കുടുംബാംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗം ആയിരിക്കണം. അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 22 വൈകിട്ട് അഞ്ചിന് മുമ്പ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, പെരുനാട് ഇടത്താവളത്തിലോ കുടുംബശ്രീ ജില്ലാ മിഷന്‍, പത്തനംതിട്ട കാര്യാലയത്തിലോ ലഭിക്കണം. ഫോണ്‍ : 9747615746.
സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം
സ്‌നേഹധാര പദ്ധതിയില്‍ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: ബാച്ച്‌ലര്‍ ഇന്‍ ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗേജ് പത്തോളജി (ബി.എ.എസ്.എല്‍.പി) ആര്‍.സി.ഐ രജിസ്‌ട്രേഷന്‍. മേല്‍ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഡി.ടി.വൈ.എച്ച്.ഐ.ഡി.ഇ.എസ്.സി.ഇ യോഗ്യത ഉള്ളവരേയും പരിഗണിക്കും.
താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 23ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് ഹാജരാകണം.
Join the conversation