വോട്ടർ പട്ടികയിൽ പേരു ചേർക്കാനും തിരുത്താനും അവസരം

വോട്ടർ പട്ടികയിൽ പേരു ചേർക്കാനും തിരുത്താനും അവസരം

വോട്ടർ പട്ടികയിൽ പേരു ചേർക്കാനും തിരുത്താനും ഓഗസ്‌റ്റ് 7 വരെ മാത്രമാണ് അവസരം.പേരു ചേർക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും sec.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. 
ഓൺലൈനായി അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന കംപ്യൂട്ടർ ജനറേറ്റഡ് നോട്ടിസിലെ തീയതിയിൽ ആവശ്യമായ രേഖകളുമായി ഹിയറിങ്ങിന് നേരിട്ട് ഹാജരാകണം.


വോട്ടർപട്ടികയിൽ നിന്നു പേര് ഒഴിവാക്കുന്നതു സംബന്ധിച്ച ആക്ഷേപങ്ങൾ (ഫോറം 5) ഓൺലൈനായി റജിസ്‌റ്റർ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർക്ക് സമർപ്പിക്കുകയും വേണം. 

ഓൺലൈൻ അല്ലാതെയും നിശ്ചിത ഫോമിൽ ഇലക്ഷൻ റജിസ്ട്രേഷൻ ഓഫിസർക്ക് അപേക്ഷ നൽകാം.

ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും അതതു സ്‌ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപറേഷനുകളിൽ അഡീഷനൽ സെക്രട്ടറിയുമാണ് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ.
Website:  sec.kerala.gov.in
പരമാവധി ഷെയർ ചെയ്യണേ

പ്രചോദനം പദ്ധതി പാനൽ: അപേക്ഷിക്കാം
ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര വികസനത്തിനായി സർക്കാർ അംഗീകരിച്ച കരിക്കുലത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ പരിശീലനം, നൈപുണ്യവികസനം എന്നിവ നൽകുന്നതിനായി പ്രചോദനം പദ്ധതി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്നു. എൻ.ജി.ഒ/എൽ.എസ്.ജി.ഐ സഹകരണത്തോടെ ഗ്രാന്റ് ഇൻ-എയ്ഡ് പ്രോഗ്രാം ആയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

പദ്ധതി മാർഗ്ഗരേഖ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്വർ എന്നിവ പ്രകാരം അതാത് ജില്ലകളിൽ പ്രവർത്തിക്കുന്ന അർഹരായ എൻ.ജി.ഒ/എൽ.എസ്.ജി.ഐകൾക്ക് ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ നടപ്പിലാക്കുന്ന പദ്ധതിയിലേയ്ക്ക് എംപാനൽ ചെയ്യുന്നതിന് അപേക്ഷ സമർപ്പിയ്ക്കാം. 

താൽപര്യമുള്ള എൻ.ജി.ഒ/എൽ.എസ്.ജി.ഐകൾക്ക് നിശ്ചിത ഫോർമാറ്റിൽ അപേക്ഷിക്കാം. അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം ആലപ്പുഴ, കാസർഗോഡ് ജില്ലാ സാമൂഹ്യനീതി ഓഫീസുകളിൽ ആഗസ്റ്റ് 10-ാം തീയതിയ്ക്കകം ലഭ്യമാക്കണം.

My name SUJITH KUMAR PALAKKAD