ആരോഗ്യവകുപ്പിന് കീഴിൽ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു| Kerala health department job vacancy apply now
ആരോഗ്യവകുപ്പിന് കീഴിൽ താത്കാലികജീവനക്കാരെ നിയമിക്കുന്നു| Kerala health department job vacancy apply now
ആരോഗ്യവകുപ്പിന് കീഴിൽ താത്കാലികജീവനക്കാരെ നിയമിക്കുന്നു| ദേശീയ പ്രാണിജന്യരോഗ നിയ ന്ത്രണപരിപാടിയുടെ ഭാഗമായിട്ട് കൊതുക് നശീകരണ പ്രവർത്ത നങ്ങൾക്കായി ആരോഗ്യവകുപ്പിന് കീഴിൽ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു. വിവിധ ജില്ലകളിലെ നഗരപ്രദേശങ്ങളിലായി ദിവസ
വേതനാടിസ്ഥാനത്തിലാണ് നിയമനം. കോഴിക്കോട്, ആലപ്പുഴ ജില്ലകളിലായി 151 ഒഴിവുണ്ട്.കൂടുതൽ അറിയാൻ ചുവടെ വായിക്കുക.
▪️ഒഴിവുകൾ : 109
▪️ദിവസവേതനത്തിൽ 30 ദിവസത്തേക്കാണ് നിയമനം.
▪️യോഗ്യത: എട്ടാംക്ലാസ്.
▪️പ്രായം: 50 വയസ്സിൽ താഴെ.
അഭിമുഖ സ്ഥലം: മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രം, തീയതി: ജൂലായ് 22 (രാവിലെ 9.30) ഫോൺ: 0495-2370494.
ആലപ്പുഴ ജില്ലാ
ഒഴിവ് : 42.
ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിൽ 90 ദിവസത്തേക്കാണ് നിയമനം.
ദിവസ വേതനാടിസ്ഥാനത്ത നിയമനം
യോഗ്യത: ഫിൽഡ് ഡ്യൂട്ടി ചെയ്യാൻ കായികക്ഷമതയുള്ള ഏഴാംക്ലാസ് പാസായവരാകണം. ബിരുദധാരികൾ അപേക്ഷിക്കേ ണ്ടതില്ല. മുൻപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. പ്രായം: 18-40.
എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ജൂലായ് 23.
കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴ ബയോളജിസ്റ്റിൻ്റെ കാര്യാലയവുമായി (കൊട്ടാരം ബിൽഡിങ്, ജനറൽ ആശുപത്രി പരിസരം) ബന്ധപ്പെടുക.
ട്രേഡ്‌സ്മാൻ അഭിമുഖം 23ന്
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രിക്കൽ, ടർണിങ്, വെൽഡിംഗ് വിഭാഗങ്ങളിൽ ട്രേഡ്‌സ്മാൻ തസ്തികകളിലെ താൽക്കാലിക ഒഴിവുകളിലേക്ക് 23 ന് സ്കൂളിൽ അഭിമുഖം നടക്കും. ബന്ധപ്പെട്ടവിഷയത്തിൽ നേടിയ ടി എച്ച്എസ്എൽസി/ ഐറ്റിഐ/വിഎച്ച്എസ്ഇ അടിസ്ഥാന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ളവർ അസൽ യോഗ്യതാസർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് 23 രാവിലെ 10 ന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0472-2812686, 9400006460.
ലക്ചറർ കൂടിക്കാഴ്ച
നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ ഒഴിവുള്ള കമ്പ്യൂട്ടർ എൻജിനിയറിങ് ലക്ചറർ തസ്തികയിലേക്ക് ജൂലൈ 22 രാവിലെ 10.30 മുതൽ കൂടിക്കാഴ്ച നടക്കും. 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് ബിരുദമാണ് യോഗ്യത. എം.ടെക്, പ്രവൃത്തിപരിചയം എന്നിവ ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം
Join the conversation