സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി ജോലി നേടാം

സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി ജോലി നേടാം|എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ അഭിമുഖം നടത്തുന്നു


മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലെ സെയില്‍സ് മാന്‍, അക്കൗണ്ടന്റ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, സര്‍വീസ് ടെക്നിഷ്യന്‍, അക്കൗണ്ടിങ് അസ്സോസിയേറ്റ് എന്നീ തസ്തികളിലേക്കുള്ള ഒഴിവുകള്‍ നികത്തുന്നതിനായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ അഭിമുഖം നടത്തുന്നു.

ആഗസ്റ്റ് 19 ന് രാവിലെ പത്തിന് ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസില്‍ അഭിമുഖം നടക്കും. എസ് എസ് എല്‍ സി, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി, എം.ബി.എ, ബികോം,എംകോം, സി.എ (ഇന്റര്‍) യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് മേളയില്‍ പ്രവേശനം. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി, ബയോഡാറ്റ കോപ്പി എന്നിവ കൊണ്ടുവരണം. 

മുന്‍പ് രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ഥികള്‍ക്കായി തൊഴില്‍ മേളയോട് അനുബന്ധിച്ച് ക്യാമ്പ് രജിസ്ട്രേഷനും ഉണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, ഒറ്റതവണ രജിസ്ട്രേഷന്‍ ഫീസായി 300 രൂപയും സഹിതം നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 
ഫോണ്‍:  0491 2505435, 2505204.

അസാപില്‍ സൗജന്യ തൊഴില്‍ മേള ആഗസ്റ്റ് 16 ന്
സര്‍ക്കാറിന്റെ 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍  ആഗസ്റ്റ് 16 ന് തൊഴില്‍ മേള നടക്കും. പ്രമുഖ  കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ വിവിധ മേഖലകളില്‍ നിന്നായി  നിരവധി തൊഴില്‍ അവസരങ്ങളാണുള്ളത്.

 പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 16 ന് രാവിലെ 10ന് ബയോഡേറ്റയും, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. ഫോണ്‍: 9495999704.
My name SUJITH KUMAR PALAKKAD