ആയുർവേദ കോളേജ് ആശുപത്രിയിൽ ദിവസ വേതനാ അടിസ്ഥാനത്തിൽ നിയമനം നടത്തും

ആയുർവേദ കോളേജ് ആശുപത്രിയിൽ ദിവസ വേതനാ അടിസ്ഥാനത്തിൽ നിയമനം നടത്തും

ദിവസ വേതനാ അടിസ്ഥാനത്തിൽ നിയമനം നടത്തും,തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിലുള്ള അക്കൌണ്ടൻറ് തസ്തികയിൽ ദിവസ വേതനാ അടിസ്ഥാനത്തിൽ നിയമനം നടത്തും. സെപ്റ്റംബർ 8 രാവിലെ 11ന് വാക്ക്-ഇൻ-ഇൻ്റർവ്യൂ നടക്കും. ബി.കോം, ടാലി പ്രൈം ആണ് അടിസ്ഥാനയോഗ്യത. പ്രവൃത്തി പരിചയം അഭിലഷണീയം.
ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 8-ന് രാവിലെ 10.15 ന് 

വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകേണ്ടതാണ്. 
ഫോൺ - 04842777489.

2.വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ജില്ലാ പഞ്ചായത്തിന്റെ  മാലാഖക്കൂട്ടം പദ്ധതിയുടെ ഭാഗമായി നഴ്‌സുമാരെ   സ്‌റ്റൈപ്പന്റോട് കൂടി അപ്രന്റിസ്ഷിപ്പ് വ്യവസ്ഥയില്‍ നിയമിക്കുന്നു. 

യോഗ്യത: ബി.എസ്.സി/ജനറല്‍ നഴ്‌സിങ്,കേരളാ നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.   ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന വനിതാകളായിരിക്കണം. 

പ്രായപരിധി: 18-45 വയസ് വരെ. വാര്‍ഷിക വരുമാനം: എസ്.സി വിഭാഗം - 3,00,000 രൂപ വരെ, ജനറല്‍ വിഭാഗം - 2,00,000  രൂപ വരെ. ബി.എസ്.സി നഴ്‌സിങ് കഴിഞ്ഞവര്‍ക്ക്  10,000 രൂപയും ജനറല്‍ നഴ്‌സിങ്  യോഗ്യതയുള്ളവര്‍ക്ക് 8,000 രൂപയുമാണ് സ്‌റ്റൈപ്പന്റ് 100 പേര്‍ക്കാണ് നിയമനം. 

അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 26 ന് രാവിലെ 10  മുതല്‍   ജില്ലാ പഞ്ചായത്തില്‍  നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍   പങ്കെടുക്കണം.  
ഫോണ്‍: 0474 2795017.

3.താത്കാലിക അദ്ധ്യാപകനിയമനം

സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കരയിൽ 2025-26 അധ്യയനവർഷത്തിലേക്ക് താത്കാലിക കായിക പരിശീലന അദ്ധ്യാപകൻ്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത 55% മാർക്കോടുകൂടിയ ബി.പി.ഇ.ഡ്. താത്പര്യമുള്ളവർ കോളജിൽ ആഗസ്റ്റ് 27 രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. 
ഫോൺ - 85470 05046, 0479 2304494
My name SUJITH KUMAR PALAKKAD