നിയമസഭാ സെക്രട്ടേറിയറ്റിൽ കരാറടിസ്ഥാനത്തിൽ സഭാ ടിവിയിൽ ജോലി ഒഴിവ്

നിയമസഭാ സെക്രട്ടേറിയറ്റിൽ കരാറടിസ്ഥാനത്തിൽ സഭാ ടിവിയിൽ ജോലി ഒഴിവ്

നിയമസഭാ സെക്രട്ടേറിയറ്റിൽ കരാറടിസ്ഥാനത്തിൽ സഭാ ടി.വി.യിൽ റിസർച്ച് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും കല, സാഹിത്യം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ എം.ഫിൽ അഥവാ പി.എച്ച്.ഡി. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യവുമുള്ളവർക്ക് അപേക്ഷിക്കാം. 

25 നും 45 നും ഇടയിലാണ് പ്രായപരിധി. വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷകൾ നിയമസഭാ സെക്രട്ടറി, നിയമസഭാ സമുച്ചയം, വികാസ് ഭവൻ.പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ, ഇ-മെയിൽ (sabhatv@niyamasabha.nic.in) മുഖേനയോ ആഗസ്റ്റ് 22ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭ്യമാക്കണം. കൂടുതൽവിവരങ്ങൾക്ക്: www.niyamasabha.org

ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം
ചെങ്ങന്നൂർ ഗവ. ഐ ടി ഐയിലെ മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസ് ട്രേഡിൽ നിലവിലുള്ള രണ്ട്  ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിങ് ബിരുദവും ഒരു വർഷത്തെ  പ്രവൃത്തി  പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ മൂന്നു വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ
ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻടിസി/എൻഎസിയും, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. 
ഒന്നാമാത്തെ ഒഴിവിൽ ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തിൽപ്പെട്ടവരും, രണ്ടാമത്തെ ഒഴിവിൽ ജനറൽ മുൻഗണന  വിഭാഗത്തിൽപ്പെട്ട വരുമായഉദ്യോഗാർഥികളെയാണ് ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കുന്നത്.

അഭിമുഖം ആഗസ്റ്റ് 21ന് രാവിലെ 10 മണിക്ക് ഐ ടി ഐ യിൽ  നടത്തും. അഭിമുഖത്തിന് ഹാജരാകുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകളോടൊപ്പം അവയുടെ പകർപ്പുകൾ കൂടി ഹാജരാക്കണം. ഫോൺ: 0479 2452210, 2953150
My name SUJITH KUMAR PALAKKAD