ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചില്‍ ജോലി അവസരങ്ങൾ

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചില്‍ ജോലി അവസരങ്ങൾ

കോഴിക്കോടുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചില്‍ അവസരം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പിഎച്ച്ഡി ബിരുദത്തിലേക്ക് നയിക്കുന്ന വിവിധ മേഖലകളിലെ ഗവേഷണ പ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ICAR) ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.വായിച്ചു മനസിലാക്കി അപേക്ഷിക്കാം.

വിഷയങ്ങള്‍
1) ബോട്ടണി
2) ബയോടെക്‌നോളജി
3) ബയോകെമിസ്ട്രി
4) കെമിസ്ട്രി

പ്രായപരിധി വിവരങ്ങൾ
വനിതകള്‍, എസ്.സി, എസ്.ടി, ഒബിസി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം. 

പുരുഷന്‍മാര്‍ക്ക് 35 വയസ് വരെയും, സ്ത്രീകള്‍ക്ക് 40 വയസ് വരെയുമാണ് ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. 

യോഗ്യത ബോട്ടണി / ബയോടെക്‌നോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി വിഷയങ്ങളില്‍ മാസ്‌റ്റേഴ്‌സ് ബിരുദം. 

സിഎസ് ഐആര്‍, യുജിസി, ഡിബിടി തുടങ്ങിയവയില്‍ ഒന്നിന്റെ ഗവേഷണത്തിനുള്ള സാധുവായ ദേശീയതല ഫെല്ലോഷിപ്പോ (ജെആര്‍എഫ്), കെഎസ് സിഎസ്ടിഇ പോലെയുള്ള ഏജന്‍സികളുടെ ഗവേഷണത്തിനുള്ള തത്തുല്യ ഫെല്ലോഷിപ്പോ ഉണ്ടായിരിക്കണം. 
അപേക്ഷകര്‍ക്ക് സാധുവായ യുജിസി നെറ്റ് സ്‌കോര്‍ ഉണ്ടായിരിക്കണം

അപേക്ഷരീതി
ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷയുടെ വിശദമായ പ്രോസ്‌പെക്ടസും, മറ്റ് വിവരങ്ങളും അറിയാം.ലാസ്റ്റ് തീയതി ആഗസ്റ്റ് 30.
 Website : www.spices.res.in
My name SUJITH KUMAR PALAKKAD