അരലക്ഷത്തിന് മുകളില്‍ ശമ്പളം വാങ്ങാൻ അവസരം;ഖാദി ബോര്‍ഡില്‍ ജോലി നേടാം
അരലക്ഷത്തിന് മുകളില്‍ ശമ്പളം വാങ്ങാൻ അവസരം;ഖാദി ബോര്‍ഡില്‍ ജോലി നേടാം
തസ്തിക & ഒഴിവ്
കേരള ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍, ബീ കീപ്പിങ് ഫീല്‍ഡ് മാന്‍.
ആകെ ഒഴിവുകള്‍ 26.
കാറ്റഗറി നമ്പര്‍ : 194/2025.
കേരള ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിന് കീഴില്‍ ജോലി നേടാന്‍ അവസരം. ബീ കീപ്പിങ് ഫീല്‍ഡ് മാന്‍ തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 26 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ.
ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 26,500 രൂപമുതല്‍ 60,700 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി വിവരങ്ങൾ
▪️18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
▪️ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം.
▪️സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
അപേക്ഷ വിവരങ്ങൾ
താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ കേരള ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക.
യോഗ്യത വിവരങ്ങൾ?
എസ്എസ്എല്‍സി വിജയിച്ചിരിക്കണം.
ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ അല്ലെങ്കില്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് അംഗീകരിച്ച സ്ഥാപനത്തില്‍ നിന്ന് ബീ കീപ്പിങ്ങില്‍ വിജയകരമായി പരിശീലനം നേടിയ സര്‍ട്ടിഫിക്കറ്റ്.
ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.
അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും.
അപേക്ഷ ഫീസ് നൽകേണ്ടതില്ല.
Join the conversation