ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയിൽ ജോലി ഒഴിവുകൾ|ഓൺലൈനായി അപേക്ഷിക്കാം
ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയിൽ ജോലി ഒഴിവുകൾ|ഓൺലൈനായി അപേക്ഷിക്കാം
ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയിൽ 550 അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ജോലി ഒഴിവുകൾ വന്നിട്ടുണ്ട്. ഓൺലൈനായി 30 വരെ അപേക്ഷിക്കാൻ സാധിക്കും.
ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയിൽ വന്നിട്ടുള്ള ജോലികളും/ ഒഴിവുകളും ചുവടെ നൽകുന്നു
- ഓട്ടമൊബീൽ എൻജിനീയർ (75), ബിസിനസ് അനലിസ്റ്റ് (75),
- റിസ്ക് എൻജിനീയർ (50),
- ഐടി സ്പെഷലിസ്റ്റ് (25),
- ആക്ചേറിയൽ സ്പെഷലിസ്‌റ്റ് (5), കമ്പനി സെക്രട്ടറി (2)
- ലീഗൽ സ്പെഷലിസ്‌റ്റ് (50),
- എഒ -ഹെൽത്ത് (50),
- അക്കൗണ്ട്സ് സ്പെഷലിസ്റ്റ‌് (25),
- ജനറലിസ്റ്റ് (193),
ശമ്പളം: 50,925-96,765 രൂപ
പ്രായപരിധി: 21-30. പട്ടികവിഭാഗം 5, ഒബിസി 3, ഭിന്നശേഷി 10 വർഷം എന്നിങ്ങനെ ഇളവിനു പുറമേ പൊതുമേഖലാ ഇൻഷുറൻസ് സ്‌ഥാപന ജീവനക്കാർക്കും ഇളവുണ്ട്.
എന്നീ വിഭാഗങ്ങളിലാണ് അവസരം. ഏതെങ്കിലും ഒരു തസ്തികയിലേക്കു മാത്രം അപേക്ഷിക്കുക.
യോഗ്യത:60% മാർക്കോടെ ഏതെങ്കിലും ബിരുദം / പിജി ആണ് ജനറലിസ്റ്റ് വിഭാഗത്തിലേക്കുള്ള യോഗ്യത.
പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 55%.
മറ്റു തസ്‌തികകളിലേക്കുള്ള യോഗ്യതാ വിവരങ്ങൾ വിജ്‌ഞാപനത്തിൽ
തിരഞ്ഞെടുപ്പ് രീതി:
മെയിൻ പരീക്ഷ ഒക്ടോബർ 29ന്. തുടർന്ന് ഇന്റർവ്യൂ.
പ്രിലിമിനറി പരീക്ഷ സെപ്റ്റംബർ 14ന് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ.
അപേക്ഷാഫീസ്: 850 രൂപ ആണ്. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു
100 രൂപ ഇൻ്റിമേഷൻ ചാർജ്. ഓൺലൈനായി ഫീസ് അടയ്ക്കാൻ സാധിക്കും.
Website: www.newindia.co.in
Join the conversation