കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജര്‍ റിക്രൂട്ട്‌മെന്റ്

കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജര്‍ റിക്രൂട്ട്‌മെന്റ്

കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (KSITIL) ന് കീഴില്‍ വിവിധ തസ്തികകളില്‍ ജോലി നേടാന്‍ അവസരം. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ മാനേജര്‍ തസ്തികകളാണ് വന്നിട്ടുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡില്‍ മാനേജര്‍ റിക്രൂട്ട്‌മെന്റ്. 

അസിസ്റ്റന്റ് മാനേജര്‍ (സിവില്‍)
അസിസ്റ്റന്റ് മാനേജര്‍ (ഇലക്ട്രിക്കല്‍) 
അസിസ്റ്റന്റ് മാനേജര്‍ (മെക്കാനിക്കല്‍) 
ഡെപ്യൂട്ടി മാനേജര്‍ (ഇലക്ട്രിക്കല്‍).

പ്രായപരിധി വിവരങ്ങൾ

അസിസ്റ്റന്റ് മാനേജര്‍ (സിവില്‍) = 35 വയസ് വരെ.  
അസിസ്റ്റന്റ് മാനേജര്‍ (ഇലക്ട്രിക്കല്‍) = 35 വയസ് വരെ. 
അസിസ്റ്റന്റ് മാനേജര്‍ (മെക്കാനിക്കല്‍) = 35 വയസ് വരെ. 
ഡെപ്യൂട്ടി മാനേജര്‍ (ഇലക്ട്രിക്കല്‍) = 45 വയസ് വരെ. 

യോഗ്യത വിവരങ്ങൾ

അസിസ്റ്റന്റ് മാനേജര്‍ (സിവില്‍)
സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി. (റെഗുലര്‍ കോളജില്‍ നിന്ന് ഫസ്റ്റ ക്ലാസോടെ വിജയിച്ചിരിക്കണം)
ബന്ധപ്പെട്ട മേഖലയില്‍ രണ്ടര വര്‍ഷത്തെ പ്രവൃത്തി പരിചയം.

അസിസ്റ്റന്റ് മാനേജര്‍ (ഇലക്ട്രിക്കല്‍)  

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി. (റെഗുലര്‍ കോളജില്‍ നിന്ന് ഫസ്റ്റ ക്ലാസോടെ വിജയിച്ചിരിക്കണം)
ബന്ധപ്പെട്ട മേഖലയില്‍ രണ്ടര വര്‍ഷത്തെ പ്രവൃത്തി പരിചയം. 

അസിസ്റ്റന്റ് മാനേജര്‍ (മെക്കാനിക്കല്‍) 
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി. (റെഗുലര്‍ കോളജില്‍ നിന്ന് ഫസ്റ്റ ക്ലാസോടെ വിജയിച്ചിരിക്കണം)
ബന്ധപ്പെട്ട മേഖലയില്‍ രണ്ടര വര്‍ഷത്തെ പ്രവൃത്തി പരിചയം. 

ഡെപ്യൂട്ടി മാനേജര്‍ (ഇലക്ട്രിക്കല്‍) 
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി.  (റെഗുലര്‍ കോളജില്‍ നിന്ന് ഫസ്റ്റ ക്ലാസോടെ വിജയിച്ചിരിക്കണം). 
എംടെക്/ എംബിഎ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. 
കുറഞ്ഞത് 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.

ശമ്പള വിവരങ്ങൾ

അസിസ്റ്റന്റ് മാനേജര്‍ (സിവില്‍) = പ്രതിമാസം 45,800 രൂപ ശമ്പളമായി ലഭിക്കും. 
അസിസ്റ്റന്റ് മാനേജര്‍ (ഇലക്ട്രിക്കല്‍) = പ്രതിമാസം 45,800 രൂപ ശമ്പളമായി ലഭിക്കും. 
അസിസ്റ്റന്റ് മാനേജര്‍ (മെക്കാനിക്കല്‍) = പ്രതിമാസം 45,800 രൂപ ശമ്പളമായി ലഭിക്കും. 
ഡെപ്യൂട്ടി മാനേജര്‍ (ഇലക്ട്രിക്കല്‍) = പ്രതിമാസം 55,350 രൂപ ശമ്പളമായി ലഭിക്കും.

അപേക്ഷ വിവരങ്ങൾ
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (KSITIL)  റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന നേരിട്ട് അപേക്ഷിക്കാം.

വെബ്സൈറ്റ് ലിങ്ക്: https://cmd.kerala.gov.in/
My name SUJITH KUMAR PALAKKAD