കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൽ ജോലി നേടാൻ അവസരം

കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൽ ജോലി നേടാൻ അവസരം

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് (KSBB) ഒരു പുതിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. ആദിവാസി സമൂഗങ്ങളുടെ ഉപജീവനത്തിനായി ജൈവവിഭവങ്ങളുടെ ശാസ്ത്രീയ മൂല്യവർദ്ധനവ് ലക്ഷ്യമിടുന്ന ഒരു പ്രോജക്ടിന് വേണ്ടിയുള്ളതാണ് ഈ നിയമനം.ഈ താൽക്കാലിക തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. അപേക്ഷാ സമർപ്പണത്തെക്കുറിച്ചും യോഗ്യതകളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ താഴെ നൽകുന്നു.

▪️പ്രോജക്ട് അസോസിയേറ്റ്-I (1 ഒഴിവ്)
▪️ഫീൽഡ് വർക്കർ (2 ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത: നാച്ചുറൽ/അഗ്രികൾച്ചറൽ സയൻസസ്, സോഷ്യൽ വർക്ക് (MSW), ബിസിനസ് അഡ്മിനിസ്ട്രേഷൻ (MBA) അല്ലെങ്കിൽ തത്തുല്യമായ വിഷയങ്ങളിൽ മാസ്റ്റർ ബിരുദം.

അഭികാമ്യമായ പ്രവൃത്തിപരിചയം: ജൈവവൈവിധ്യം, ആദിവാസി ഉപജീവനം എന്നിവയുമായി ബന്ധപ്പെട്ട ഫീൽഡ് ഗവേഷണം, മാർക്കറ്റിംഗ്, ഡോക്യുമെന്റേഷൻ, ശാസ്ത്രീയ മൂല്യനിർണ്ണയം എന്നിവയിൽ പരിചയം ഉണ്ടായിരിക്കണം.

പ്രതിമാസ വേതനം: 31,000/- + 10% HRA
നിയമന സ്ഥലം: വയനാട് (ജില്ലാഓഫീസ്),വയനാട് ജില്ലയിലെ പ്രോജക്ട് സൈറ്റുകളിലേക്ക് യാത്ര ചെയ്യേണ്ടിവരും.

മുൻഗണന: വയനാട് ജില്ലയിൽ സ്ഥിരതാമസമുള്ളവർക്കോ സമീപ ജില്ലകളിൽ നിന്നുള്ളവർക്കോ മുൻഗണന നൽകും.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള Google Form ലിങ്ക് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോമിൽ നിങ്ങൾ അപേക്ഷിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തണം.ഓൺലൈൻ അപേക്ഷയും അതുപോലെ പൂരിപ്പിച്ച ഫോമിന്റെ ഹാർഡ് കോപ്പിയും സമർപ്പിക്കണം.

ഓൺലൈൻ അപേക്ഷയും ഹാർഡ് കോപ്പിയും സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഓഗസ്റ്റ് 30, 
വൈകുന്നേരം 5:00 PM.


My name SUJITH KUMAR PALAKKAD