കുടുംബശ്രീയില്‍ ദിവസ വേതനത്തിൽ നിയമനം നടത്തുന്നു
ദിവസ വേതനത്തിൽ കുടുംബശ്രീയില്‍ നിയമനം നടത്തുന്നു
കുടുംബശ്രീയില്‍ ജോലി നിയമനം കുടുംബശ്രീ ജില്ലാ മിഷന്‍ കാര്യാലയത്തില്‍ ഓഫീസ് സെക്രട്ടറിയല്‍ സ്റ്റാഫ് കം അക്കൗണ്ട്സ് അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അയല്‍കൂട്ട അംഗം/ കുടുംബാംഗമോ ആയ നിശ്ചിത യോഗ്യതയുളള സ്ത്രീ/പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത മറ്റു വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കാം.
യോഗ്യത: ബികോം ബിരുദം, ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം (എംഎസ്ഓഫീസ്, ഇന്റര്‍നേറ്റ് ആപ്ലിക്കേഷന്‍സ്) എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി: 2025 ഓഗസ്റ്റ് 20ന് 21-35 വയസ്. ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ഫോട്ടോ, മേല്‍വിലാസം തെളിയിക്കുന്ന രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 27 വൈകിട്ട് അഞ്ചിന് മുമ്പ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാം നില, കലക്ടറേറ്റില്‍ നേരിട്ടോ തപാല്‍ മുഖേനെയോ അപേക്ഷിക്കാം.
ഫോണ്‍ : 0468 2221807.
2.വേതനാടിസ്ഥാനത്തിൽ ജോലി
കേരള ഫോക്‌ലോർ അക്കാദമിയുടെ കോട്ടയം വെളളാവൂർ സബ്‌സെന്ററിൽ ദിവസ വേതനാടിസ്ഥാനത്തിൽ കോർഡിനേറ്റർ കം ക്ലർക്ക് നിയമനത്തിന് ആഗസ്റ്റ് 30 രാവിലെ 11ന് അഭിമുഖം നടക്കും.
യോഗ്യത: ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ളവർ കോട്ടയം വെള്ളാവൂർ സബ്‌സെന്ററിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.
3. ഇന്റർപ്രട്ടർ ഒഴിവ്
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ഹിയറിങ് ഇംപയേർഡ് ബാച്ചിൽ ഗസ്റ്റ് ഇന്റർപ്രട്ടർ തസ്തികയിൽ 2025-26 അധ്യയന വർഷത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
എംഎസ്ഡബ്ല്യു/എംഎ സൈക്കോളജി/എംഎ സോഷ്യോളജിയും ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രട്ടേഷനിൽ ഡിപ്ലോമയുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 26 രാവിലെ 10 ന് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.
Join the conversation