കെഎസ്ആർടിസി സ്വിഫ്റ്റിൽ വിവിധ ജോലി അവസരങ്ങൾ
കേരള സർക്കാർ സ്ഥാപനമായ KSRTC സ്വിഫ്റ്റിലെ ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൻ്റെ (ഒരു കേരള സർക്കാർ സ്ഥാപനം) ഉടമസ്ഥത യിലുള്ള ബസ്സുകൾ സർവ്വീസ് നടത്തുന്നതിനായി ഡ്രൈവർ കം കണ്ടക്ടർ തസ്‌തികയിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് നിഷ്കർഷിക്കുന്ന സേവന വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്നതിന് കരാറിൽ ഏർപ്പെടുന്നവരെ മാത്രമായിരിയ്ക്കും ജോലിയ്ക്ക് നിയോഗിയ്ക്കുന്നത്. കരാറിനൊപ്പം 30,000 (മുപ്പതിനായിരം) സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകേണ്ടതാണ്. ഈ തുക ടിയാൻ താത്കാലിക സേവനത്തിൽ ഉള്ളിടത്തോളം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നിലനിർത്തുന്നതാണ്.
ടിയാൻ സ്വയം പിരിഞ്ഞ് പോകുകയോ 56 വയസ്സ് പൂർത്തീകരിച്ച് താത്കാലിക സേവനത്തിൽ നിന്ന് വിടുതൽ ചെയ്യുകയോ ചെയ്യുന്ന മുറയ്ക്ക് ടി തുകയിൽ ടിയാനിൽ നിന്ന് ഏതെങ്കിലും വിധത്തിൽ നാശനഷ്ട മുണ്ടായിട്ടുണ്ടെകിൽ ആ തുക കിഴിവ് ചെയ്ത് തിരികെ നൽകുന്നതാണ്.
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൻ്റെ സേവന വ്യവസ്‌ഥകൾ അംഗീകരിയ്ക്കുന്നതിന് സമ്മതമുളള കെ.എസ്.ആർ.ടി.സിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാധകമല്ല.
യോഗ്യത വിവരങ്ങൾ
1. പത്താം ക്ലാസ്
2. ഹെവി ഡ്രൈവിംഗ് ലൈസൻസ്
പരിചയം: 5 വർഷം
അഭികാമ്യം: വാഹനങ്ങളുടെ പ്രവർത്തനത്തെപറ്റിയുള്ള അറിവും , ചെറിയ തകരാറുകൾ പരിഹരിക്കുന്നതിനുള്ള അറിവും
പ്രായം: 25 - 55 വയസ്സ്
ദിവസ കൂലി: 715 ( അധിക മണിക്കൂറിന് : 130)
ഇൻസെൻ്റീവും ബാറ്റയും ലഭിക്കുന്നതാണ്.
ഡ്രൈവർ കം കണ്ടക്ടർ ജോലിയിൽ സേവനം അനുഷ്‌ഠിക്കുന്നതിന് കെ.എസ്.ആർ.ടി.സി. -സ്വിഫ്റ്റ് കമ്പനി പുറപ്പെടുവിക്കുന്നതും, കാലാകാലങ്ങളിൽ ഭേദഗതി ചെയ്ത് പുറപ്പെടുവിക്കുന്നതുമായ എല്ലാ ഉത്തരവുകൾക്കും വിധേയമായി പ്രവർത്തിക്കേണ്ടതും, ചുവടെ ചേർത്തിരിക്കുന്ന നിബന്ധനകൾ, ജോലികൾ, ഉത്തരവാദിത്വങ്ങൾ എന്നിവ അടിസ്‌ഥാനമാക്കി അപേക്ഷിക്കേണ്ടത്.
പൊതുവായ നിബന്ധനകളും വ്യവസ്‌ഥകളും
1. ദിവസവേതന വ്യവസ്‌ഥയിൽ പുറമെ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്കും, വർക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ കെ.എസ്.ആർ.ടി.സി.യിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്കും കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റിൻ്റെ സേവന വ്യവസ്‌ഥകൾ ഒരു പോലെ ബാധകമായിരിക്കും. KSRTC-SWIFTൽ നിയമിതരാകുന്നവർ സ്വിഫ്റ്റിന്റെ ഭരണ സമിതി കാലാകാലങ്ങളിൽ പരിഷ്‌കരിയ്ക്കുന്ന സേവന വേതന വ്യവസ്‌ഥകളിൽ ജോലി ചെയ്യുന്നതിന് സന്നദ്ധരായിരിക്കണം, ആയതിനായി KSRTC-SWIFTമായി കരാറിൽ ഏർപ്പെടേണ്ടതുമാണ്.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 15 മുൻപായി ഓൺലൈനായി അപേക്ഷിക്കുക
Join the conversation