കേരള സിറാമിക്‌സ് ലിമിറ്റഡില്‍ വിവിധ അവസരങ്ങൾ |ഗാര്‍ഡ് ആവാം,ഏഴാം ക്ലാസാണ് യോഗ്യത; സ്ഥിര സര്‍ക്കാര്‍ ജോലി

കേരള സിറാമിക്‌സ് ലിമിറ്റഡില്‍ വിവിധ അവസരങ്ങൾ |ഗാര്‍ഡ് ആവാം,ഏഴാം ക്ലാസാണ് യോഗ്യത; സ്ഥിര സര്‍ക്കാര്‍ ജോലി 

കേരള സിറാമിക്‌സ് ലിമിറ്റഡില്‍ ഗാര്‍ഡ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ട്. കേരള പിഎസ് സി മുഖേനടത്തുന്ന നിയമനമാണ്. 
ആകെ ഒരു ഒഴിവാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ പിഎസ് സി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
അവസാന തീയതി: സെപ്റ്റംബര്‍ 03

▪️കേരള സിറാമിക്‌സ് ലിമിറ്റഡില്‍ ഗാര്‍ഡ്. 
▪️ആകെ ഒഴിവുകള്‍ 01.
▪️കാറ്റഗറി നമ്പര്‍: 201/2025
▪️തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം, 8200 രൂപമുതല്‍ 16,250 രൂപവരെ ശമ്പളം ലഭിക്കുന്നത് ആണ്.

പ്രായപരിധി :18 വയസ് മുതല്‍ 39 വയസ് വരെ പ്രായമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം.
ഉദ്യോഗാര്‍ഥികള്‍ 02.01.1986നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം.
സംവരണ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കുന്നുണ്ട്.

യോഗ്യത: ഏഴാം ക്ലാസ് വിജയിച്ചിരിക്കണം (അല്ലെങ്കില്‍ തത്തുല്യം).
ശാരീരികമായി ഫിറ്റായിരിക്കണം.
പൊലിസിലോ, സൈനിക വിഭാഗങ്ങളിലോ 5 വര്‍ഷം ജോലി ചെയ്തുള്ള പരിചയം വേണം.(എസ്.സി, എസ്.ടിക്കാര്‍ക്ക് എക്‌സ്പീരിയന്‍സ് ആവശ്യമില്ല).

ശാരീരിക ക്ഷമത തെളിയിക്കുന്ന ഫിസിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. (മാതൃക നോട്ടിഫിക്കേഷനില്‍).

താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.keralapsc.gov.in/ സന്ദർശിക്കുക. 
ശേഷം നോട്ടിഫിക്കേഷനിൽ കേരള സിറാമിക്‌സ് ലിമിറ്റഡ്- ഗാര്‍ഡ് റിക്രൂട്ട്മെന്റ്  തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക.


ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും അപേക്ഷ ഫീസ് നൽകേണ്ടതില്ല.

My name SUJITH KUMAR PALAKKAD