ദിവസ വേതനത്തിൽ നിയമിക്കുന്നു. സർവെ ജോലികൾക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു
ദിവസ വേതനത്തിൽ നിയമിക്കുന്നു. സർവെ ജോലികൾക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു
സംസ്ഥാന സർക്കാരിന്റെ പട്ടയ മിഷനുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിലെ പട്ടയ സംബന്ധമായ സർവെ ജോലികൾക്ക് 5 ഡാറ്റാഎൻട്രി ഓപ്പറേറ്റർ, 15 സർവെയർമാർ,
22 ചെയിൻമാൻ, എന്നീ തസ്തിക- കളിലേക്ക് ഉദ്യോഗാർത്ഥികളെ ദിവസ വേതനാ അടിസ്ഥാനത്തിൽ നിയമിക്കുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ഹാജർറാവുക.
യോഗ്യരായ പരിചയസമ്പന്നരിൽ നിന്നും ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അപേക്ഷ ക്ഷണിക്കുന്നു.
വിരമിച്ച സർവ്വെ ജീവനക്കാർക്കും മുൻപരിചയമുള്ള സർവ്വെയർമാർക്കും മുൻഗണന. താത്പര്യമുള്ളവർ ആഗസ്റ്റ് 25 രാവിലെ 10 ന് തൃശൂർ കളക്ടറേറ്റ് അയ്യന്തോളിലെ അനെക്‌സ് ഹാളിൽ നേരിട്ട് ഹാജരാകണം.
ലോ ഓഫീസർ ഒഴിവ്
കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിൽ കരാറടിസ്ഥാനത്തിൽ ലോ ഓഫീസറുടെ ഒരൊഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽനിന്നുള്ള എൽ.എൽ.ബി ബിരുദവും ബാർ കൗൺസിൽ രജിസ്ട്രേഷനും പത്ത് വർഷം പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകൾ ചീഫ് എൻജിനിയർ, കെ.എസ്.ടി.പി, ടി.സി 25/3926, ശ്രീബാല ബിൽഡിങ്, കെസ്റ്റൺ റോഡ്, കവടിയാർ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ആഗസ്റ്റ് 21ന് മുമ്പ് ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: 0471-2348946, chiefengineerprojects1@gmail.com..
ജൂനിയർ സൂപ്രണ്ട് ഒഴിവ്
കേരള ഡെന്റൽ കൗൺസിലിൽ നിലവിലുള്ള ജൂനിയർ സൂപ്രണ്ട് സൂപ്രണ്ട് തസ്തികയിലേക്ക് 43,400-91,200 രൂപ ശമ്പളസ്കെയിലിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് സസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 20. കൂടുതൽ വിവരങ്ങൾക്ക്: wwww.dentalcouncil.kerala.gov.in .
Join the conversation