സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലി ഒഴിവുകൾ

സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലി ഒഴിവുകൾ

 കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലി ഒഴിവുകൾ നിങ്ങളുടെ ജില്ല ജോലി ഉറപ്പുവരുത്തുക.

▪️ലാബ് അസിസ്റ്റന്റ്
▪️എസ് സി പ്രൊമോട്ടർ
▪️പ്രൊജെക്ട് സ്റ്റാഫ്
▪️ഇന്‍സ്ട്രക്ട്ടർ
▪️ട്രേഡ്സ്മാൻ
▪️സിനിമാറ്റോഗ്രാഫർ
▪️ട്യൂട്ടർ അഭിമുഖം

ലാബ് അസിസ്റ്റന്റ് നിയമനം
കേപ്പിന്റെ നിയന്ത്രണത്തിലുള്ള പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്‌മെന്റില്‍ എഞ്ചിനീയറിംഗ് ഫിസിക്‌സ്/കെമിസ്ട്രി വിഷയങ്ങളിൽ ലാബ് അസിസ്റ്റന്റ് തസ്ത‌ികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു(സയൻസ്). ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ആഗസ്റ്റ് 25ന് രാവിലെ 10 മണിക്ക് കോളേജിൽ നേരിട്ട് ഹാജരാകണം. 
ഫോൺ: 0477 2267311, 9846597311.

2.എസ് സി പ്രൊമോട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളിൽ എസ് സി പ്രൊമോട്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 18നും 40 നും ഇടയിൽ പ്രായമുള്ള പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസ സ്റ്റൈപ്പൻ്റ് 10,000 രൂപ. അപേക്ഷകർ സ്ഥിരതാമസമുള്ള പഞ്ചായത്ത്/നഗരസഭകളിലേക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളു.

താല്പര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള സ്ഥിര താമസ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ആലപ്പുഴ സിവിൽ സ്റ്റേഷൻ അനെക്സ് ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം.

അപേക്ഷ ഫോം എല്ലാ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും, ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭ്യമാണ്. അവസാന തീയതി ആഗസ്റ്റ് 22 വൈകിട്ട് 5 മണി. ഫോൺ: 0477 225248.

3. താത്കാലിക നിയമനം
ഐ എച്ച് ആര്‍ ഡി എറണാകുളം റീജിയണല്‍ സെന്റര്‍ മേല്‍നോട്ടം വഹിക്കുന്ന വിവിധ പ്രൊജക്ടുകളിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

യോഗ്യത: ഗവ.അംഗീകൃത മൂന്നുവര്‍ഷത്തെ ഫുള്‍ടൈം റെഗുലര്‍ ഡിപ്ലോമ (ഇലക്ട്രോണിക്‌സ്/ ഇലക്ട്രിക്കല്‍ /കമ്പ്യൂട്ടര്‍സയന്‍സ് /കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് ) അഭിലഷണീയ യോഗ്യത: ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസൽ പകര്‍പ്പുകളുമായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ ആഗസ്റ്റ് 19 ന് രാവിലെ 10 ന് നേരിട്ട് ഹാജരാകണം. ഫോണ്‍: 0484-2985252.

4. പോളിടെക്നിക് അഭിമുഖം
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വകുപ്പിൽ ട്രേഡ്സ്മാൻ തസ്തികയിൽ 2025-26 അധ്യയന വർഷത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഇൻസ്ട്രുമെന്റേഷനിൽ ഐ.ടി.ഐ / തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 21 രാവിലെ 10 ന് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.

5.ട്യൂട്ടർ അഭിമുഖം
വയനാട് സർക്കാർ നഴ്‌സിംഗ് കോളേജ് ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള 2 ഒഴിവുകളിലേക്ക് പ്രതിമാസം 25000 രൂപ ഏകീകൃത ശമ്പളത്തിൽ 2025-26 അധ്യയന വർഷത്തേക്ക് താല്കാലിക നിയമനത്തിന് ആഗസ്റ്റ് 26 ന് അഭിമുഖം നടക്കും. എം.എസ്.സി നഴ്സിംഗ് യോഗ്യതയും കെ.എൻ.എം.സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം രാവിലെ 10.30 ന് വയനാട് സർക്കാർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.

6. ഇന്‍സ്ട്രക്ടറെ അഭിമുഖം
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ.ടി.ഐ യില്‍ മെക്കാനിക്ക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്ക് അപ്ലൈന്‍സസ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും.   

യോഗ്യത : ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍/  ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങില്‍ എ.ഐ.സി.റ്റി.ഇ/യു.ജി.സി അംഗീകൃത ബി.വോക് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍  മൂന്ന് വര്‍ഷ ഡിപ്ലോമ/ അഡ്വാന്‍സ്ഡ് ഡിപ്ലോമ(വൊക്കേഷണല്‍)   രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്ക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്ക് അപ്ലൈന്‍സസ് ട്രേഡിലുള്ള എന്‍.ടി.സി./എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും
യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം  ഓഗസ്റ്റ് 26ന് രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474-2793714.

7. അധ്യാപക അഭിമുഖം
ആയിത്തറ മമ്പറം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച് എസ് എസ് ടി ഹിസ്റ്ററി ഒഴിവിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ആഗസ്റ്റ് 30 ന് രാവിലെ 10 മണിക്ക് സ്‌കൂൾ ഓഫീസിൽ നടക്കും. 
ഫോൺ : 9495772526.

8. പ്രൊജക്ട് അസിസ്റ്റന്റ് അഭിമുഖം
കേരള വനഗവേഷണ സ്ഥാപനത്തിൽ 2026 മാർച്ച് 31 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ Maintenance of Facilities in the Soil Science Department ൽ പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് ആഗസ്റ്റ് 19 രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

9. ഡോക്യുമെന്ററി സിനിമാറ്റോഗ്രാഫർ ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തിൽ 2025 ഡിസംബർ 2 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു ഡോക്യുമെന്ററി സിനിമാറ്റോഗ്രാഫറുടെ താത്കാലിക ഒഴിവിലേക്ക് ആഗസ്റ്റ് 26 രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.in.
My name SUJITH KUMAR PALAKKAD