നിയുക്തി,പ്രയുക്തി മെഗാ തൊഴിൽ മേളകൾ വഴി കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി അവസരം

നിയുക്തി,പ്രയുക്തി മെഗാ തൊഴിൽ മേളകൾ വഴി കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി അവസരം

കേരളത്തിൽ ഒരു ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിയുക്തി,പ്രയുക്തി മെഗാ തൊഴിൽ മേളകൾ വഴി ജോലി നേടാൻ അവസരം വന്നിട്ടുണ്ട്, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി നേരിട്ട് ഇന്റർവ്യൂ പങ്കെടുക്കുക.

നിയുക്തി 2025 മിനി തൊഴിൽ മേള 

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവരുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 23ന് നിയുക്തി 2025 മിനി തൊഴിൽ മേള സംഘടിപ്പിക്കുന്നു.തിരുവനന്തപുരം ജില്ലയിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും  പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന തൊഴിൽ മേള, തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് (KICMA) ലാണ് നടക്കുന്നത്.

ഐ.ടി, ഓട്ടോമൊബൈൽ, മാർക്കറ്റിങ് തുടങ്ങിയ രംഗങ്ങളിലുള്ള 20ൽ പരം പ്രമുഖ തൊഴിൽ ദായകർ പങ്കെടുക്കും. 10, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക് ട്രാവൽ ആൻഡ് ടൂറിസം യോഗ്യത ഉള്ളവർക്കായി 500ൽ പരം ഒഴിവുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 8921916220, 0471 2992609.

മിനി ജോബ്‌ഫെയർ’ സംഘടിപ്പിക്കുന്നു.

മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും നെയ്യാർഡാം കിക്മ എം.ബി.എ. കോളേജും സംയുക്തമായി ആഗസ്റ്റ് 23 ശനിയാഴ്ച 9.30 മുതൽ നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ ‘മിനി ജോബ്‌ഫെയർ’ സംഘടിപ്പിക്കുന്നു. സ്വകാര്യമേഖലയിലെ നിരവധി കമ്പനികളിൽ നിന്നായി 500ലധികം ഒഴിവുകളിലേക്ക് അർഹരായവരെ തിരഞ്ഞെടുക്കും. 

പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളായ എച്ച്.ഡി.എഫ്.സി ലൈഫ് ഇൻഷ്വറൻസ്, മുത്തൂറ്റ് മൈക്രോഫിൻ, നിപ്പോൺ ടോയോട്ട, മരക്കാർ മോട്ടോർസ്, ലുലു ഗ്രൂപ്പ്, ഭാരതി എക്‌സാ ലൈഫ് ഇൻഷ്വറൻസ് തുടങ്ങിയ സ്ഥാപനങ്ങൾ പങ്കെടുക്കും. സെയിൽസ്, മാർക്കറ്റിംഗ്, ഡെലിവറി, ഇലക്‌ട്രോണികസ്, അഡ്മിനിസ്‌ട്രേഷൻ എന്നീ മേഖലകളിൽ നിന്നാണ് കൂടുതൽ ഒഴിവുകൾ ഇപ്പോൾ റിപ്പോർട്ട് ‌ചെയ്തിരിക്കുന്നത്. 

പത്താം ക്ലാസ്സ്, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി  പോസ്റ്റ് ഗ്രാജുവേഷൻ യോഗ്യതയുളളവർക്ക് ഈ തൊഴിൽമേള പ്രയോജന-  പ്പെടുത്താം. രജിസ്റ്റർ ചെയ്യുന്നതിനായി 04712992609 / 8921916220 / 9188001600 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

പ്രയുക്തി മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോബിലിറ്റി സെന്റർ നേതൃത്വത്തിൽ പ്രയുക്തി മെഗാ തൊഴിൽമേളം സംഘടിപ്പിക്കുന്നു.
2025 ഓഗസ്റ്റ് 23 ന് COLLEGE OF MANAGEMENT STUDIES, KALLAI വെച്ചണ് തോഴിൽ മേള സംഘടിപ്പിക്കുന്നത്.

പ്രയുക്തി തൊഴിൽമേളയിൽ പങ്കെടുക്കാനായി ഈ രജിസ്ട്രേഷൻ ഫോറം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക

Prayukthi’ തൊഴിൽമേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ,പ്രവേശനം സൗജന്യമാണ്സർട്ടിഫിക്കറ്റുകൾ,ആവശ്യത്തിന് ബയോഡാറ്റ സെറ്റുകൾ എന്നിവ കൈയ്യിൽ ഉണ്ടായിരിക്കണം.

സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്

My name SUJITH KUMAR PALAKKAD