സെൻട്രൽ റെയിൽവേയിൽ അപ്രന്റിസാകാൻ അവസരം|Central Railway recruitment apply now
സെൻട്രൽ റെയിൽവേയിൽ അപ്രന്റിസാകാൻ അവസരം|Central Railway recruitment apply now
സെൻട്രൽ റെയിൽവേയിൽ അപ്രന്റിസാകാൻ അവസരം.
2418 ഒഴിവുണ്ട്. മുംബൈ,ഭൂസാവൾ, പുണെ,നാഗ്‌പുർ,സോളാപുർ ക്ലസ്റ്ററുകളി ലെ വിവിധ വർക്ഷോപ്പ്/ യൂണിറ്റുകളിലേക്കാണ് നിയമനം. പരിശീലനകാലാവധി ഒരു വർഷമാണ്.
സ്റ്റൈപ്പെൻഡ്: 7000 രൂപ.
ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ,വെൽഡർ, കാർപ്പെൻ്റർ, പെയിന്റർ (ജനറൽ), ടെയ്‌ലർ (ജനറൽ), ഇലക്ട്രീഷ്യൻ, മെഷീനിസ്റ്റ്, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്‌മിനിസ്ട്രേഷൻ അസിസ്റ്റന്റ്, മെക്കാനിക് ഡീസൽ,ടർണർ,വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഇൻസ്ട്രുമെൻ്റ് മെക്കാനിക്,ലബോറട്ടറി അസിസ്റ്റന്റ് (സിപി), ഇലക്ട്രോണിക് മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ,
മെക്കാനിക് മെഷീൻ ടൂൾസ് മെയിൻറനൻസ്,കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാം അസിസ്റ്റന്റ്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), ഇൻഫർ മേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിൻറനൻസ്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ). ട്രേഡുകൾ തിരിച്ചുള്ള ഒഴിവ് വിജ്ഞാപനത്തിലുണ്ട്.
യോഗ്യത: അംഗീകൃത ബോർഡിൽനിന്ന് പ്ലസ്‌ടു സമ്പ്രദായത്തിൽ 50 ശതമാനം മാർക്കോടെ നേടിയ പത്താംക്ലാസ്/തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി) അല്ലെങ്കിൽ പ്രെവിഷണൽ സർട്ടിഫിക്കറ്റ് (എൻസി വിടി/എസ്‌സിവിടി). എൻജിനീയറിങ് ബിരുദധാരികൾക്കും ഡിപ്ലോമക്കാർ ക്കും അപേക്ഷിക്കാനാകില്ല.
ശാരീരികക്ഷമതയുണ്ടായിരിക്കണം. പ്രായം: 15-24 വയസ്സ് (12/08/2025 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്).
ഉയർന്ന പ്രായ പരിധിയിൽ എസ്‌സി/എസ്‌ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് 3 വർഷ ത്തെയും ഭിന്നശേഷി വിഭാഗക്കാർക്ക് 10 വർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്കും നിയമാനുസൃത ഇളവുണ്ട്.
തിരഞ്ഞെടുപ്പ്: യോഗ്യതാ പരിക്ഷയ്ക്ക് ലഭിച്ച മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് ഷോർട്ട് ലിസ്റ്റ് ചെയ്യുക.
അപേക്ഷാഫീസ്: 100 രൂപ. അപേ ക്ഷാഫീസ് ഓൺലൈനായി അടയ്ക്കാം. എസ്‌സി/എസ്ടി/ഭിന്നശേഷി വിഭാഗ ക്കാർ/വനിത എന്നിവർക്ക് ഫീസില്ല.
അപേക്ഷ: https://www.rrccr.com/
എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
വിജ്ഞാപനത്തിൽ നിർദേശിച്ച മാതൃകയിൽ കളർഫോട്ടോ, ഒപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകൾ, അനുബന്ധ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി: സെപ്റ്റംബർ 11. വിശദവിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും https://www.rrccr.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Join the conversation