കേരള വനം വകുപ്പിന് കീഴിൽ ജോലി| Forest Department Jobs Apply Now 2025
കേരള വനം വകുപ്പിന് കീഴിൽ ജോലി| Forest Department Jobs Apply Now
വനം വകുപ്പിന് കീഴിൽ തൃശൂരിലുള്ള സുവോളജിക്കൽ പാർക്കിൽ വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. പമ്പ് ഓപ്പറേറ്റർ, പ്ലംബർ, ജൂനിയർ അസിസ്റ്റൻ്റ് തസ്‌തികകളിലാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 16 വരെ ഓഫ്‌ലൈനായി അപേക്ഷ നൽകണം.
തസ്തിക & ഒഴിവ്
തൃശൂർ സുവോളജിക്കൽ പാർക്കിൽ പമ്പ് ഓപ്പറേറ്റർ, പ്ലംബർ,ജൂനിയർ അസിസ്റ്റന്റ് റിക്രൂട്ട്മെൻ്റ്. ആകെ ഒഴിവുകൾ 07.കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക.
▪️പമ്പ് ഓപ്പറേറ്റർ
▪️പ്ലംബർ
▪️ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്)
▪️ജൂനിയർ അസിസ്റ്റന്റ്
▪️അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ
പ്രായപരിധി വിവരങ്ങൾ
ജൂനിയർ അസിസ്റ്റന്റ്റ് ഒഴികെയുള്ള തസ്‌തികകളിൽ 50 വയസിന് താഴെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാം. ജുനിയർ അസിസ്റ്റന്റ് തസ്തികയിൽ 36 വയസ് വരെയാണ് പ്രായപരിധി വരുന്നത്.
ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 19,310 രൂപയ്ക്കും 22,240 രൂപയ്ക്കുമിടയിൽ ശമ്പളം അനുവദിക്കും.
യോഗ്യത വിവരങ്ങൾ
പത്താം ക്ലാസ്സ് മുതൽ ബിരുദം വരെ ജോലിയുള്ള ആർക്കും അപേക്ഷിക്കാം, യോഗ്യത വിവരങ്ങൾ നോട്ടിഫിക്കേഷൻ നോക്കി വായിച്ചു മനസിലാക്കുക.
അപേക്ഷ വിവരങ്ങൾ
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓരോ തസ്തികക്കുമുള്ള അപേക്ഷ
ഫോറം ഈ പരസ്യത്തിന്റെ അനുബന്ധമായി. കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ വിവരം പത്ര മാധ്യമത്തിലൂടെ അറിയിച്ചിട്ടുണ്ട്. വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുന്ന അപേക്ഷ പൂരിപ്പിച്ചു ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ എന്നിവ സഹിതം കവറിലിട്ടു താഴെപ്പറയുന്ന അഡ്ഡ്രസ്സിൽ അയക്കണം.
താൽപര്യമുള്ളവർ പ്രായം, യോഗ്യത, എക്‌സ്‌പീരിയൻസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ/ കോപ്പികൾ സഹിതം നിർദ്ദിശ് ഫോർമാറ്റിൽ അപേക്ഷ ഫോം തയ്യാറാക്കി താഴെ കാണുന്ന വിലാസത്തിൽ അയക്കാം
ഡയറക്ടർ, തൃശൂർ സുവോളജിക്കൽ പാർക്ക്, പുത്തൂർ (പിഒ), കുരിശുമുളകു സമീപം, തൃശൂർ -680014, കേരളം.
thrissur zoologicalpark@gmail.com എന്ന
ഇ-മെയിലിലും സ്വീകരിക്കുന്നതാണ്. സർട്ടിഫിക്കറ്റുകളുടെ അസ്സൽ അഭിമുഖ സമയത്തു ഹാജരാക്കണം.
Join the conversation