ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ വിവിധ അവസരങ്ങൾ|IOB Recruitment-2025 Apply Now 2025
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ വിവിധ അവസരങ്ങൾ|IOB Recruitment-2025 Apply Now 2025
ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഇന്ത്യൻ ഓവര്‍സീസ് ബാങ്കിൽ ജോലി നേടാൻ അവസരം:ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 2025ലെ അപ്രന്റീസ് റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. ആകെ 750 ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്.ഡിഗ്രി യോഗ്യത യുള്ളവര്‍ക്കാണ് അവസരം. ആഗസ്റ്റ് 10 മുതല്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന അപേക്ഷകള്‍ നല്‍കാം.
അവസാന തീയതി ആഗസ്റ്റ് 20.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 750. കേരളത്തില്‍ 33 ഒഴിവുകളാണുള്ളത്.
പരസ്യ നമ്പര്‍: HRDD/APPR/01/2025-26
പ്രായപരിധി വിവരങ്ങൾ
20 വയസിനും, 28 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത വിവരങ്ങൾ
യോഗ്യത അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി വിജയിച്ചിരിക്കണം. നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീം (NATS) പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ, ബിരുദാനന്തര ബിരുദ ഫലം 01.04.2021 നും 01.08.2025 നും ഇടയിൽ പ്രഖ്യാപിച്ചിരിക്കണം.
ഓണ്‍ലൈന്‍ ടെസ്റ്റിന്റെയും, പ്രാദേശിക ഭാഷ പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. എസ്.സി, എസ്.ടി, വനിതകള്‍ എന്നിവര്‍ക്ക് 708 രൂപയാണ് അപേക്ഷ ഫീസ്. ഭിന്നശേഷിക്കാര്‍ക്ക് 472 രൂപ. ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 944 രൂപ അടച്ചാല്‍ മതി.
സ്റ്റൈപ്പന്റ്: അപ്രന്റീസ് കാലയളവില്‍ പ്രതിമാസം 10,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയില്‍ സ്റ്റൈപ്പന്റ് അനുവദിക്കും.
അപേക്ഷ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍/ റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് അപ്രന്റീസ് തസ്തിക തിരഞ്ഞെടുത്ത് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. വിശദമായ വിജ്ഞാപനവും, അപേക്ഷ വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്.
Join the conversation