കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽജോലി| Keralasamakhya Jobs Apply Now
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽജോലി| Keralasamakhya Jobs Apply Now
അഞ്ചാം ക്ലാസ് യോഗ്യതയിൽ ഇന്റർവ്യൂ വഴി ജോലി നേടാം:കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇന്റർവ്യൂ കാസർഗോഡ് പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് കുക്ക് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ആഗസ്റ്റ് 20 രാവിലെ 11.30ന് മഹിള സമഖ്യ ചായ്യോത്ത് പ്രവർത്തിക്കുന്ന ജില്ലാ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.
അഞ്ചാം ക്ലാസ് പാസാണ് യോഗ്യത
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം.
വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ രാത്രികാല അടിയന്തരസേവനം, അഞ്ചല്‍, ഇത്തിക്കര ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍, ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈല്‍ സര്‍ജറി യൂണിറ്റ്, മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് പദ്ധതികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജൻമ്മരെ നിയമിക്കും.
ഓഗസ്റ്റ് 19ന് രാവിലെ 10 മുതല്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വോക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്ക് 0474 2793464.
Join the conversation