മിൽമയിൽ ജോലി ഒഴിവുകൾ|Milma Job Vacancy Apply Now 2025
മിൽമയിൽ ജോലി ഒഴിവുകൾ|Milma Job Vacancy Apply Now 2025
തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ ലിമിറ്റഡ് (Milma), കൊല്ലം ഡയറിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ടെക്നീഷ്യൻ ഗ്രേഡ് II (ബോയിലർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് വാക്ക്-ഇൻ ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കാം.
ടെക്നീഷ്യൻ ഗ്രേഡ് II (ബോയിലർ)
ഒഴിവ്: 1,തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 24,000/-
വിദ്യാഭ്യാസ യോഗ്യത
ഫിറ്റർ ട്രേഡിൽ NCVT സർട്ടിഫിക്കറ്റ്. രണ്ടാം ക്ലാസ് ബോയിലർ സർട്ടിഫിക്കറ്റ്.
വ്യാവസായിക സ്ഥാപനത്തിൽ ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ്.
പ്രവൃത്തി പരിചയം: ഫിറ്റർ ട്രേഡിൽ ഒരു വർഷത്തെ അപ്രൻ്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്.
ഒരു പ്രമുഖ സ്ഥാപനത്തിൽ പ്രസക്തമായ ട്രേഡിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി വിവരങ്ങൾ
2025 ജനുവരി 1-ന് 18-നും 40-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. SC/ST വിഭാഗക്കാർക്ക് 5 വർഷവും OBC/Ex-Servicemen വിഭാഗക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
വേതന വിവരങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 24,000/- (കൺസോളിഡേറ്റഡ്) വേതനം ലഭിക്കും.
വാക്ക്-ഇൻ ഇന്റർവ്യൂ തീയതിയും സ്ഥലവും.
ഇന്റർവ്യൂ തീയതി: ആഗസ്റ്റ് 27, 2025
ഇന്റർവ്യൂ സമയം: രാവിലെ 10 മണി
ഇന്റർവ്യൂ സ്ഥലം: കൊല്ലം ഡയറി, മിൽമ കോർപ്പറേറ്റ് ഓഫീസ്, കൊല്ലം.
2. വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ജില്ലാ പഞ്ചായത്തിന്റെ മാലാഖക്കൂട്ടം പദ്ധതിയുടെ ഭാഗമായി നഴ്‌സുമാരെ സ്‌റ്റൈപ്പന്റോട് കൂടി അപ്രന്റിസ്ഷിപ്പ് വ്യവസ്ഥയില്‍ നിയമിക്കുന്നു.
യോഗ്യത: ബി.എസ്.സി/ജനറല്‍ നഴ്‌സിങ്,കേരളാ നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന വനിതാകളായിരിക്കണം.
പ്രായപരിധി: 18-45 വയസ് വരെ. വാര്‍ഷിക വരുമാനം: എസ്.സി വിഭാഗം - 3,00,000 രൂപ വരെ, ജനറല്‍ വിഭാഗം - 2,00,000 രൂപ വരെ. ബി.എസ്.സി നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് 10,000 രൂപയും ജനറല്‍ നഴ്‌സിങ് യോഗ്യതയുള്ളവര്‍ക്ക് 8,000 രൂപയുമാണ് സ്‌റ്റൈപ്പന്റ് 100 പേര്‍ക്കാണ് നിയമനം.
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 26 ന് രാവിലെ 10 മുതല്‍ ജില്ലാ പഞ്ചായത്തില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ഫോണ്‍: 0474 2795017.
Join the conversation