റെയിൽവേയിൽ പാരാമെഡിക്കൽ വിഭാഗത്തിൽ നിരവധി ജോലി ഒഴിവുകൾ|RRB Paramedical Staff Recruitment-2025 Apply Now
റെയിൽവേയിൽ പാരാമെഡിക്കൽ വിഭാഗത്തിൽ നിരവധി ജോലി ഒഴിവുകൾ
റെയിൽവേയിൽ പാരാമെഡിക്കൽ വിഭാഗത്തിലെ തസ്തികകളിലേക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. വിവിധ 21 റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളിലായി ആകെ 434 ഒഴിവിലേക്കാണ് വിജ്ഞാപനം വന്നിരിക്കുന്നത്. ഓൺലൈനായി അപേക്ഷിക്കണം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തിയാവും തിരഞ്ഞെടുപ്പ് നടത്തുന്നത്, കൂടുതൽ വിവരങ്ങൾ വായിക്കുക ഷെയർ ചെയ്യുക.
ഒഴിവുകൾ എണ്ണം/യോഗ്യത വിവരങ്ങൾ
നഴ്സിങ് സൂപ്രണ്ട്
ഒഴിവ് -272,
യോഗ്യത: ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറിയിൽ ത്രി വത്സര കോഴ്സ്/ ബിഎസ്സി (നഴ്സിങ്). അപേക്ഷകർ രജിസ്റ്റേ ഡ് നഴ്സ‌് ആൻഡ് മിഡ്‌വൈഫായിരിക്കണം.
ശമ്പളം: 44,900 രൂപ,
പ്രായം: 20-40,
ഡയാലിസിസ് ടെക്നീഷ്യൻ:
ഒഴിവ്- 4,
അടിസ്ഥാന ശമ്പളം : 35,400 രൂപ.
യോഗ്യത: ഹീമോ ഡയാലിസിസിൽ ബിഎസ്സി, രണ്ടുവർഷത്തെ പരിശീലനം /പ്രവൃത്തിപരിചയം.
പ്രായം: 20-33.
ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് III:
ഒഴിവ്-33,
അടിസ്ഥാന ശമ്പളം: 35,400 രൂപ.
യോഗ്യത: കെമിസ്ട്രി പ്രധാന വിഷയമായോ ഐച്ഛികവിഷയമായോ ഉള്ള ബിഎസ്‌സിയും ഹെൽത്ത്/സാനിറ്ററി ഇൻസ്പെക്ടർ ട്രേഡിൽ ഒരുവർഷത്തെ എൻടിസിയും.
പ്രായം: 18-33.
ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്)
ഒഴിവ്-105,
അടിസ്ഥാന ശമ്പളം: 29,200 രൂപ.
യോഗ്യത: സയൻസ് പ്ലസ്‌ടു/ തത്തുല്യം, ഫാർമസി ഡിപ്ലോമയും രജിസ്ട്രേഷനും.
പ്രായം: 20-35.
റേഡിയോഗ്രാഫർ എക്സ്റേ ടെക്നീഷ്യൻ
ഒഴിവ്-4, അടിസ്ഥാന
ശമ്പളം: 29,200 രൂപ.
യോഗ്യത: ഫിസിക്സും കെമിസ്ട്രിയും ഉൾപ്പെ ട്ട പ്ലസ്ടു വും റേഡിയോഗ്രാഫി/എക്സ്റേ ടെക്നീഷ്യൻ/ റേഡിയോ ഡയഗ്നോസിസ് ടെക്നോളജിയിൽ ദ്വിവത്സര ഡിപ്ലോമയും.
പ്രായം: 19-33.
ഇസിജി ടെക്നീഷ്യൻ
ഒഴിവ് -4,
അടിസ്ഥാന ശമ്പളം: 25,500 രൂപ.
യോഗ്യത: പ്ലസ്ടു/ ബിരുദം (സയൻസ്), ഇസിജി ലബോറട്ട റി ടെക്നോളജി/ കാർഡിയോള ജി ടെക്നീഷ്യൻ/ കാർഡിയോള ജി ടെക്നിക്സിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ ഡിഗ്രി.
പ്രായം: 18-33.
ലാബ് അസിസ്റ്റന്റ്റ് ഗ്രേഡ്-II
ഒഴിവ്-12,
അടിസ്ഥാന ശമ്പളം: 21,700 രൂപ.
യോഗ്യത: സയൻസ് പ്ലസ്‌ടുവും മെഡിക്കൽ ലാബ് ടെക്നോളജിയിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സും.
പ്രായം: 18-33..
അപേക്ഷാ ഫീസ്: വനിതകൾ, മതന്യൂനപക്ഷ വിഭാഗക്കാർ, വിമുക്തഭടന്മാർ, ഭിന്നശേഷി ക്കാർ എന്നിവർക്ക് 250 രൂപയും (പരീക്ഷ എഴുതിയാൽ മുഴുവൻ തുകയും തിരിച്ചുനൽകും) മറ്റുള്ള വർക്ക് 400 രൂപയുമാണ് ഫീസ് തിരിച്ചു നൽകും). ഫീസ് ഓൺലൈൻ (പരീക്ഷ എഴുതിയാൽ 400 രൂപ അടയ്ക്കണം.
അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ലൈവ് ഫോട്ടോ, ഒപ്പ് എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള മാതൃകയിൽ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 8. അപേക്ഷയിൽ തിരുത്തൽ വരുത്താൻ സെപ്റ്റംബർ 11 മുതൽ 20 വരെ സമയം ലഭിക്കും.
അപേക്ഷിക്കുന്നതിനുള്ള മാർഗനിർദേശ ങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങ ളടങ്ങിയ വിജ്ഞാപനം 03/2025 എന്ന നമ്പറിൽ ആർആർബി വെബ്സൈറ്റുകളിൽ ലഭിക്കും.
തിരുവനന്തപുരം ആർആർ ബിയുടെ വെബ്സൈറ്റ്: www.rrbthiruvananthapuram.gov.in, ചെന്നൈ ആർആർബിയുടെ വെബ്സൈറ്റ്: www.rrb-chennai.gov.in
Join the conversation