എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് - 29/09/2025 നടക്കുന്നു
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് - 29/09/2025 നടക്കുന്നു
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 , സെപ്തംബർ 29,തിങ്കളാഴ്ച്ച നടക്കുന്ന ജോബ് ഡ്രൈവിലേക്ക് ഏവർക്കും സ്വാഗതം .
4 പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി 100 ഇൽ അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗർത്ഥികൾ താഴെ കാണുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക.
29/09/2025 ഉച്ചയ്ക്ക് 1 മണിക്ക് ബിയോഡേറ്റയും , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി , തൃശ്ശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.
മുൻകാലങ്ങളിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ എംപ്ലോയബിലിറ്റി സെന്റെറിൽ രജിസ്‌ട്രേഷൻ ചെയ്തതിന്റെ രസീത് കൈവശം സൂക്ഷിക്കേണ്ടതാണ് . രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അന്നേ ദിവസം നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതും ആണ്.
2. താത്ക്കാലിക നിയമനം
ചാത്തന്നൂര്‍ ഐ.ടി.ഐയില്‍ ഡ്രസ് മേക്കിങ് ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തില്‍ നിന്നും നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും/എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡ്രസ് മേക്കിങ്/ഗാര്‍മെന്റ് ഫാബ്രിക്കേറ്റിംഗ് ടെക്‌നോളജി/കോസ്റ്റ്യൂം ടെക്‌നോളജി/ അപ്പാരല്‍ ടെക്‌നോളജി വിഷയത്തിലെ ബി.വോക്ക്/ബിരുദവും പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയങ്ങളിലെ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവൃത്തി പരിചയവും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ചാത്തന്നൂര്‍ ഐ.ടി.ഐ പ്രിന്‍സിപ്പള്‍ മുമ്പാകെ ഒക്‌ടോബര്‍ ആറ് രാവിലെ 11ന് ഹാജരാകണം. ഫോണ്‍; 0474 2594579.
3. റേഡിയോഗ്രാഫറുടെ ഒഴിവ്
പാലാ കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയിലെ എക്സ്സ റേ വിഭാഗത്തിലേയ്ക്ക് റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് എച്ച്.എം.സി. മുഖാന്തിരം ദിവസവേതന (600രൂപ) വ്യവസ്ഥയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഒക്ടോബര്‍ ആറിന് ഉച്ചയ്ക്ക 12ന് ആശുപത്രി ഓഫീസില്‍ വച്ചാണ് അഭിമുഖം.
താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, അവയുടെ പകര്‍പ്പ്, അപേക്ഷ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. യോഗ്യത: ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ റേഡിയോ ഡയഗ്നോസിസ് ആന്‍ഡ് റേഡിയോ തെറാപ്പി ടെക്‌നോളജി(ഡി.ഡി.ആര്‍.ടി) അണ്ടര്‍ ഡി.എം.ഇ ബി.എസ് സി, റേഡിയോളജി അണ്ടര്‍ കെ.യു.എച്ച്.എ.എസ്, കേരളാ പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍. ഒഴിവുകളപുടെ എണ്ണം-നാല്. വിശദവിവരത്തിന് ഫോണ്‍: 04822 215154.
Join the conversation