വാര്‍ഷിക ശമ്പളം 8 ലക്ഷത്തിന് മുകളില്‍ :പവര്‍ ഗ്രിഡില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്; 1543 ഒഴിവുകള്‍
വാര്‍ഷിക ശമ്പളം 8 ലക്ഷത്തിന് മുകളില്‍ :പവര്‍ ഗ്രിഡില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്; 1543 ഒഴിവുകള്‍
കേന്ദ്ര സര്‍ക്കാര്‍ പവര്‍ ഗ്രിഡില്‍ ജോലി നേടാന്‍ അവസരം. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ രാജ്യത്തെ വിവിധ പ്രോജക്ടുകളിലേക്കായി കരാര്‍ നിയമനത്തിനാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. എഞ്ചിനീയര്‍, സൂപ്പര്‍വൈസര്‍ തസ്തികകളിലാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ പവര്‍ ഗ്രിഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കണം.അവസാന തീയതി: സെപ്റ്റംബര്‍ 17.
തസ്തിക & ഒഴിവ്
പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ഫീല്‍ഡ് എഞ്ചിനീയര്‍, ഫീല്‍ഡ് സൂപ്പര്‍വൈസര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 1543.
ഫീല്‍ഡ് എഞ്ചിനീയര്‍ :(ഇലക്ട്രിക്കല്‍ 532, സിവില്‍ 198).
ഫീല്‍ഡ് സൂപ്പര്‍വൈസര്‍
ഇലക്ട്രിക്കല്‍ 535, സിവില്‍ 193, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ 85.
കേരളം, തമിഴ്‌നാട്, കര്‍ണാടകത്തിലെ ചില ഭാഗങ്ങള്‍, പോണ്ടിച്ചേരി അടങ്ങിയ തെക്കന്‍ മേഖല രണ്ടില്‍ 61 ഒഴിവുകളുണ്ട്.
കരാര്‍ അടിസ്ഥാനത്തില്‍ തുടക്കത്തില്‍ 2 വര്‍ഷത്തേക്കാണ് നിയമനം. നടക്കുന്നത്. അത് പ്രോജക്ട് തീരുന്നത് വരെയോ, പരമാവധി അഞ്ച് വര്‍ഷം വരെയോ നീട്ടി നല്‍കുന്നതാണ്.
പ്രായപരിധി വിവരങ്ങൾ
29 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 17.09.2025 അടിസ്ഥാനമാക്കി കണക്കാക്കും. നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത വിവരങ്ങൾ
ഫീല്‍ഡ് എഞ്ചിനീയര്‍
ബന്ധപ്പെട്ട ബ്രാഞ്ചില്‍ 55 ശതമാനം മാര്‍ക്കോടെ ഫുള്‍ടൈം ബിഇ, ബിടെക്, ബിഎസ്.സി എഞ്ചിനീയറിങ് ബിരുദം നേടിയിരിക്കണം.
ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ആവശ്യമാണ്.
ഫീല്‍ഡ് സൂപ്പര്‍വൈസര്‍
ബന്ധപ്പെട്ട ബ്രാഞ്ചില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ഫുള്‍ടൈം എഞ്ചിനീയറിങ് ഡിപ്ലോമ. ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ശമ്പള വിവരങ്ങൾ
ഫീല്‍ഡ് എഞ്ചിനീയര്‍ = വാര്‍ഷിക ശമ്പളമായി 8.9 ലക്ഷം രൂപ ലഭിക്കും.
ഫീല്‍ഡ് സൂപ്പര്‍വൈസര്‍ = വാര്‍ഷിക ശമ്പളമായി 6.8 ലക്ഷം രൂപ ലഭിക്കും.
അപേക്ഷ വിവരങ്ങൾ
യോഗ്യരായവര്‍ www.powergrid.in/en സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ഫീല്‍ഡ് എഞ്ചിനീയര്‍, സൂപ്പര്‍വൈസര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ പ്രോസ്‌പെക്ടസും, അപേക്ഷ രീതികളും പേജിലുണ്ട്.
പരമാവധി ഷെയർ ചെയ്യുക.
Join the conversation