ഹൈക്കോടതിയിൽ വിവിധ അറ്റെൻഡന്റ് തസ്തികയിൽ ജോലി
ഹൈക്കോടതിയിൽ വിവിധ അറ്റെൻഡന്റ് തസ്തികയിൽ ജോലി
ഡൽഹി ഹൈക്കോടതിയിലെ അറ്റെൻഡന്റ് തസ്തികകളിലേക്കുള്ള നിയമനത്തിന് ഡൽഹി സബോഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു.334 ഒഴിവുണ്ട്. വിജ്ഞാപന നമ്പർ:03/2025
▪️കോർട്ട് അറ്റെൻഡന്റ്-318,
▪️റൂം അറ്റെൻ ഡന്റ്-13,
▪️സെക്യൂരിറ്റി അറ്റെൻ ഡൻറ്-3.
▪️ശമ്പള സ്കെയിൽ: ലെവൽ 3.
യോഗ്യത: പത്താം ക്ലാസ് വിജയം/ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള സർട്ടിഫിക്കറ്റ്/തത്തുല്യം.
പ്രായം: 18-27 വയസ്സ്. അപേക്ഷകർ 1998 ജനുവരി രണ്ടിനു മുൻപോ 2007 ജനുവരി ഒന്നിനുശേഷമോ ജനിച്ചവരാകരുത്. സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്: പൊതുപരീക്ഷയും അഭിമുഖവും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.
ഡൽഹിയിലും ഡിഎസ്എ സ്എസ്ബി നിശ്ചയിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും വെച്ചായിരിക്കും പരീക്ഷ.
ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയ്ക്ക് 100 ചോദ്യമാണുണ്ടാവുക. 100 മാർക്കിനായിരിക്കും പരീക്ഷ.
ഓരോ തെറ്റുത്തരത്തിനും 0.25 മാർക്കു വീതം കുറയും. ഹിന്ദി, ഇംഗ്ലീഷ്,
പൊതുവി ജ്ഞാനം, അരിമെറ്റിക് എന്നീ വിഷയങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ. പരീക്ഷയിൽ 50 ശതമാനം (എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 45 ശതമാനം) മാർക്ക് നേടുന്നവരെയാണ് അഭിമുഖത്തിന് പരിഗണിക്കുക.
15 മാർക്കായിരിക്കും അഭിമുഖത്തിന്.
അപേക്ഷാ ഫീസ്: വനിതകൾക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല. മറ്റു ള്ളവർ 100 രൂപ എസ്ബിഐ ഇ-പേ വഴി അടയ്ക്കണം.
അപേക്ഷ: ഓഗസ്റ്റ് 26 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി: സെപ്റ്റം ബർ 24ആണ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും താഴെ https://dsssbonline.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Join the conversation