വിവിധ സർക്കാർ ഓഫീസുകളിലെ ജോലി അവസരങ്ങൾ

വിവിധ സർക്കാർ ഓഫീസുകളിലെ ജോലി അവസരങ്ങൾ
1) കൊടുമണ്‍, ചന്ദനപ്പളളി പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ എസ്റ്റേറ്റ് വര്‍ക്കറുടെ 145 ഒഴിവുണ്ട്.
ദിവസവേതനം 571 രൂപ. 
യോഗ്യത ഏഴാം ക്ലാസ്. (ബിരുദം ഉണ്ടാകരുത്) റബര്‍ ബോര്‍ഡില്‍ നിന്നോ പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്നോ ലഭിച്ച റബര്‍ ടാപ്പിംഗ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്.

അടൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പരിധിയിലുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അടൂര്‍ ടൗണ്‍ പ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സെപ്റ്റംബര്‍ 22നകം ഹാജരാകണം.

2) ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ ഇൻസ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർ നിയമനത്തിനു സെപ്റ്റംബർ 18ന് ഉച്ചയ്ക്ക് 1.30ന് അഭിമുഖം നടത്തും. ഇൻസ്ട്രുമെന്റ് ടെക്നോളജിയിൽ ബി ടെകും ഒരുവർഷ പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടുവർഷ പരിചയവും അല്ലെങ്കിൽ ഇൻസ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷ പരിചയവുമാണ് യോഗ്യത

ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർ നിയമനത്തിന് സെപ്റ്റംബർ 18ന് രാവിലെ 10.30ന് അഭിമുഖം നടത്തും. എസ്.സി.

വിഭാഗക്കാർക്കാണ് ഒഴിവ്. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങിൽ ബി ടെക്കും ഒരുവർഷ പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടുവർഷ പരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ എൻ.ടി.സി.യും മൂന്നുവർഷ പരിചയവുമാണ് യോഗ്യത.

3) പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ആലുവ കീഴ്മാട് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ കരാറടിസ്ഥാനത്തിൽ (2026 മാർച്ച് വരെ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും ബി.എഡ്.ഉം ഉള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ , ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ്‌തംബർ 18 ന് വൈകുന്നേരം അഞ്ചിനുള്ളിൽ എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.

4) പുതുപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്എസ്ടി നാച്ചുറല്‍ സയന്‍സ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്തംബര്‍ 18 ന് രാവിലെ 10.30 ന് ഹൈസ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

My name SUJITH KUMAR PALAKKAD