മെഡിക്കല്‍ കോളേജില്‍ ജോലി ഒഴിവുകള്‍ ഉൾപ്പെടെ അവസരങ്ങൾ

കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി അവസരം

ഗവ. മെഡിക്കല്‍ കോളേജില്‍ ജോലി ഒഴിവുകള്‍
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ അനസ്തേഷ്യ ടെക്നീഷ്യന്‍ (രണ്ട്), ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ (ഒന്ന്) തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.

അനസ്തേഷ്യ ടെക്നിഷ്യന്‍ തസ്തികയില്‍ സെപ്റ്റംബര്‍ 24 ന് രാവിലെ 11.30 നും  ട്രാന്‍സ്പ്ലാന്റ് 
കോഓര്‍ഡിനേറ്റര്‍ തസ്തികയില്‍ 25 ന് രാവിലെ 11.30 നും അഭിമുഖം നടക്കും. ഓപ്പറേഷന്‍ തിയ്യേറ്റര്‍ ആന്‍ഡ് അനസ്തേഷ്യ ടെക്‌നോളജിയില്‍ ഡിഗ്രി/ ഡിപ്ലോമയുള്ളവര്‍ക്ക് അനസ്തേഷ്യ ടെക്നിഷ്യന്‍ തസ്തികയിലേക്കും എം.എസ്.ഡബ്ല്യു പാസായവര്‍ക്ക് ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.

പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ബാധകം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നേരിട്ടെത്തണം. കൂടുതല്‍ വിവരങ്ങള്‍ gmckannur.edu.in വെബ്‌സൈറ്റില്‍ ലഭിക്കും.

അധ്യാപക നിയമനം

സാങ്കേതിക വകുപ്പിന് കീഴിലുള്ള നെരുവമ്പ്രം ഗവ. ടെക്‌നിക്കല്‍ സ്‌കൂളിനോട് അനുബന്ധിച്ചുള്ള ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 22 ന് രാവിലെ 10 മണിക്ക് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 9446301684, 9400006495

അഭിമുഖം

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ വിഭാഗം ടേഡ് ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള അഭിമുഖം  സെപ്റ്റംബർ 19ന് രാവിലെ 10ന് കോളേജിൽ നടക്കും. കമ്പ്യൂട്ടർ എൻജിനിയറിങ്ങിൽ ഐ.ടി.ഐ/ ഉയർന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.

വാക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ ഒഴിവുള്ള കെയർടേക്കർ, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം സെപ്റ്റംബർ 25 രാവിലെ 11 ന് കേരള മഹിള സമഖ്യ സൊസൈറ്റി കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.keralasamakhya.org.

My name SUJITH KUMAR PALAKKAD