സ്‌പൈസസ് ബോര്‍ഡിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം
സ്‌പൈസസ് ബോര്‍ഡിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം
സ്‌പൈസസ് ബോര്‍ഡിൽ അവസരം. അക്കൗണ്ട്‌സ് ട്രെയിനി തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കാണ് അപേക്ഷിക്കാനാവുക. ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 11ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ നേരിട്ട് പങ്കെടുക്കാം.
സ്‌പൈസസ് ബോര്‍ഡില്‍ അക്കൗണ്ട്‌സ് ട്രെയിനി.ബോര്‍ഡിന്റെ കൊച്ചിയിലെ ഹെഡ് ഓഫീസിലാണ് നിയമനം നടക്കുക.
ഒഴിവുകള്‍: 02.
എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മാത്രമായുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റാണിത്.
നോട്ടിഫിക്കേഷന്‍ നമ്പര്‍: 29/2025
ശമ്പളം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20,000 ശമ്പളമായി ലഭിക്കും.
പ്രായപരിധി 30 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത കൊമേഴ്‌സ് ബിരുദം.
എംഎസ് ഓഫീസ്, എക്‌സല്‍ ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം.
ബാങ്ക് റീകണ്‍സിലിയേഷന്‍, കമ്പ്യൂട്ടര്‍ അക്കൗണ്ടിങ് എന്നിവയില്‍ പരിജ്ഞാനം.
സ്‌പൈസസ് ബോര്‍ഡിന്റെ കൊച്ചി ഹെഡ് ഓഫീസില്‍ വെച്ച് സെപ്റ്റംബര്‍ 11ന് ഇന്റര്‍വ്യൂ നടക്കും. ഉദ്യോഗാര്‍ഥികള്‍ പാസ്‌പോര്‍ട്ട് ഫോട്ടോ, ഐഡന്റിറ്റി കാര്‍ഡ്, പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും, കോപ്പികളും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാവണം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.
Venue, Date and time of Walk-in-test
SPICES BOARD HEAD OFFICE, SUGANDHA BHAVAN, N.H BY PASS, PALARIVATTOM,
KOCHI-682025, KERALA, PH:0484-2333610-616
Date: 11th September 2025
Time: 10.30 AM
Reporting Time: 9.30 AM
Join the conversation