ഫീല്‍ഡ്തല (കുടുംബശ്രീ) പ്രവര്‍ത്തനത്തിന് സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റ് നിയമനം

(കുടുംബശ്രീ) ഫീല്‍ഡ്തല പ്രവര്‍ത്തനത്തിന് സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റ്  നിയമനം

കോയിപ്രം ബ്ലോക്കിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനത്തിന് സൂക്ഷ്മസംരംഭ കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തിരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ 25-45 പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും ഓക്‌സിലറി അംഗങ്ങള്‍ക്കും അപേക്ഷിക്കാം.
 കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യംചെയ്യുന്നതിലുള്ള മികവ് എന്നിവ അഭികാമ്യം.

 പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഓണറേറിയം. ചെറുകിട സംരംഭമേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പൂരിപ്പിച്ച അപേക്ഷ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്) അയല്‍ക്കൂട്ട അംഗത്വം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ഓഫിസില്‍/ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, കലക്ട്രേറ്റ്, മൂന്നാം നില, പത്തനംതിട്ട വിലാസത്തില്‍ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. അവസാന തീയതി  ഒക്ടോബര്‍ 13 വൈകിട്ട് അഞ്ചു വരെ. . ഫോണ്‍ :9746488492, 9656535697

2. ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോട്സ് സ്‌കൂള്‍, കരിന്തളം, കാസര്‍കോട് ഫീമെയില്‍ സ്റ്റാഫ് നഴ്സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - ബി.എസ്.സി (Hons.) നഴ്സിംഗ്, റഗുലര്‍ കോഴ്സ് ഇന്‍ ബി.എസ്.സി നഴ്്സിംഗ്, പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് , നഴ്സിഗെ് നഴ്സ് മിഡ്വൈഫ് രജിസ്ട്രേഷന്‍ (RN/RM) 50 ബെഡ്ഡുള്ള ആശുപത്രയില്‍ രണ്ടര വര്‍ഷ പ്രവര്‍ത്തി പരിചയം. 

സെപ്തംബര്‍ 26 മുതല്‍ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 14 വൈകുന്നേരം നാല്. വിലാസം - പ്രിന്‍സിപ്പാള്‍, ഏകലവ്യ മോഡല്‍ എസിഡന്‍ഷ്യല്‍ സ്പോട്സ് സ്‌കൂള്‍, കരിന്തളം, പെരിങ്ങോം (പി.ഒ) പയ്യന്നൂര്‍ പിഒ, കണ്ണൂര്‍ - 670353. 
ഫോണ്‍- 8848554706.

3. കണ്ണൂര്‍: കോര്‍പറേഷന്‍ എളയാവൂര്‍ സോണലിലെ എളയാവൂര്‍ സൗത്ത്, കീഴ്ത്തള്ളി, കണ്ണോത്തുംചാല്‍ അങ്കണവാടികളില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററുകളിലേക്ക് ഹെല്‍പര്‍, വര്‍ക്കര്‍ തസ്തികകളിൽ നിയമനം നടത്തുന്നു. പ്ലസ് ടു പാസായവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്കും എസ് എസ് എല്‍ സി പാസായവര്‍ക്ക് ഹെല്‍പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. 18 നും 35 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സെപ്റ്റംബര്‍ 27 വരെ അപേക്ഷിക്കാം. അപേക്ഷാഫോറം നടാല്‍ പഴയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കും

My name SUJITH KUMAR PALAKKAD