സ്കൂളിലും,ആശുപത്രിയിലും, ആയുഷ് മിഷനിൽ ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ

സ്കൂളിലും,ആശുപത്രിയിലും, ആയുഷ് മിഷനിൽ ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ


ബഡ്സ് സ്‌കൂളില്‍ ആയ കം കുക്ക് നിയമനം

മമ്പാട് ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്‌കൂളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആയ കം കുക്കിനെ നിയമിക്കുന്നു. പത്താംതരം വരെ പഠിച്ച 25നും 45നും ഇടയില്‍ പ്രായമുള്ള ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സംരക്ഷിക്കുന്നതിന് തയ്യാറായിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ മൂന്ന്. 
ഫോണ്‍: 0493 1200260.

ന്യൂറോ ടെക്നീഷ്യന്‍ നിയമനം

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ന്യൂറോ ടെക്നീഷ്യന്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 30ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും. ഗവ. അംഗീകൃത ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്നോളജി, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ള 45 വയസ്സ് തികയാത്തവര്‍ക്ക് പങ്കെടുക്കാം.

 ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ഹാജരാകണം. 
ഫോണ്‍: 0483-2766037, 2766425.

അഭിമുഖം 
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 30 രാവിലെ 10.30 മുതല്‍ അഭിമുഖം നടത്തും. പ്ലസ്.ടു  മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ള 18 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.  മൂന്ന് സെറ്റ് ബയോഡാറ്റയും ആധാര്‍ കാര്‍ഡുമായി എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സോഫ്റ്റ് സ്‌കില്‍, കംപ്യൂട്ടര്‍ പരിശീലനം നല്‍കി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഫോണ്‍: 8281359930, 8304852968, 7012853504.

ട്രേഡ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചിത്തിരപുരം ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് സെപ്റ്റംബർ‍ 29 ന് രാവിലെ 10.30 ന് ഇന്റര്‍വ്യൂ നടക്കും. സിവില്‍ എഞ്ചിനീയറിങില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ് ഡിപ്‌ളോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും, ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡില്‍ എൻ.ടി.സിയും എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളളവര്‍ക്ക് പങ്കെടുക്കാം. താല്‍പ്പര്യമുളളവര്‍ സെപ്റ്റംബർ 29 ന് രാവിലെ 10.30 ന് സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളുമായി ഐടിഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 94960606119

മള്‍ട്ടി പര്‍പ്പസ് വര്‍ക്കർ നിയമനം
ഇടുക്കി ജില്ല നാഷണല്‍ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കറെ (കാരുണ്യ പ്രോജക്ട്) നിയമിക്കുന്നതിന് ഒക്‌ടോബര്‍ 6 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ച നടക്കും. താൽപ്പര്യമുളള ഉദ്യോഗാര്‍ഥികള്‍ വയസ്, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകളും, സര്‍ട്ടിഫിറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തിച്ചേരണം. 

അഭിമുഖത്തിന് 20 പേരില്‍ കൂടുതല്‍ ഉദ്യോഗാർ‍ഥികള്‍ ഉണ്ടെങ്കില്‍ ഇന്റര്‍വ്യു, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. ഇടുക്കി ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പ്രായ പരിധി 40 വയസ് കവിയരുത്.
ഫോണ്‍ നമ്പര്‍: 04862 291782.

My name SUJITH KUMAR PALAKKAD