നാഷണൽ ആയുഷ് മിഷനിൽ മൾട്ടി പർപ്പസ് വർക്കർ, അക്കൗണ്ടിംഗ് ക്ലർക്ക്, ഫിസിയോ തെറാപ്പി അസിസ്റ്റന്റ്, ഫാർമസിസ്റ്റ് ജോലി ഒഴിവുകൾ
നാഷണൽ ആയുഷ് മിഷനിൽ മൾട്ടി പർപ്പസ് വർക്കർ, അക്കൗണ്ടിംഗ് ക്ലർക്ക്, ഫിസിയോ തെറാപ്പി അസിസ്റ്റന്റ്, ഫാർമസിസ്റ്റ് ജോലി ഒഴിവുകൾ
നാഷണൽ ആയുഷ് മിഷനിൽ വിവിധ ജോലി ഒഴിവുകൾ,ഒക്ടോബർ നാലിന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കാം. അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കുമായി ചുവടെ വായിക്കുക. ഷെയർ കൂടേ ചെയ്യുക.
കണ്ണൂർ നാഷണൽ ആയുഷ് മിഷന് കീഴിലുള്ള വിവിധ ആയുർവേദ/ ഹോമിയോ സ്ഥാപനങ്ങളിൽ മൾട്ടി പർപ്പസ് വർക്കർ (നഴ്‌സ്), അക്കൗണ്ടിംഗ് ക്ലർക്ക്, ഫിസിയോ തെറാപ്പി അസിസ്റ്റന്റ്, ഫാർമസിസ്റ്റ് (ആയുർവേദ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കണ്ണൂർ സിവിൽ സ്റ്റേഷൻ ബി ബ്ലോക്ക് രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്മിഷൻ ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ ഒക്ടോബർ നാലിന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷാ ഫോറം http://www.nam.kerala.gov.in/careers വെബ്‌സൈറ്റിൽ ലഭിക്കും.
ഫോൺ: 0497 2944145.
2. തൊഴിൽമേളയുമായി അസാപ്
അസാപ് കേരള കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റ നേതൃത്വത്തിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 27ന് നടക്കുന്ന തൊഴിൽ മേളയിൽ 100 ൽ അധികം തൊഴിലവസരങ്ങൾ ഉണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ' വിജ്ഞാന കേരളം ' പദ്ധതിയുടെ ഭാഗമായാണ് മേള. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക്: 9495999693, 9633665843. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/EhBBAqkHqCPsADyg8
3.പാരമ്പര്യേതര ട്രസ്റ്റി നിയമനം
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ചേലോറ കടക്കര ശ്രീധര്‍മ്മശാസ്താ, പറക്കോത്ത് വേട്ടക്കൊരുമകന്‍, മുണ്ടേരിക്കാവ് മഹാലക്ഷ്മി, തിരുവങ്ങാട് ശ്രീരാമസ്വാമി, കതിരൂര്‍ സൂര്യനാരായണസ്വാമി ക്ഷേത്രങ്ങളിലെ ഒഴിവുകളില്‍ ഹിന്ദുമതവിശ്വാസികളായ ക്ഷേത്രപരിസരവാസികള്‍ക്ക് അപേക്ഷിക്കാം. മുണ്ടേരിക്കാവ്, തിരുവങ്ങാട് ക്ഷേത്രങ്ങളിലേക്കുള്ള അപേക്ഷകള്‍ ഒക്ടോബര്‍ ഒന്‍പതിനും കടക്കര ക്ഷേത്രത്തിലേക്കുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 10 നും പറക്കോത്ത്, കതിരൂര്‍ ക്ഷേത്രങ്ങളിലേക്കുള്ള അപേക്ഷ ഒക്ടോബര്‍ 14 നും വൈകിട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം www.malabardevaswom.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.
ഫോണ്‍ 0490-2321818
4.റേഡിയോഗ്രാഫര്‍ നിയമനം
ജില്ലയില്‍ മൃഗചികിത്സ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്ന മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റില്‍ ഒരു റേഡിയോഗ്രാഫറുടെ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ 90 ദിവസത്തേക്കാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 27 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍- 0497 2700267
Join the conversation