ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജോലി അവസരം, മറ്റു ഒഴിവുകളും
ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജോലി അവസരം
ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാണ് സുവർണ്ണാവസരം;ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ എൻജിനീയർ/ ഓഫിസർ അവസരം. കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻ സ്ട്രമെന്റേഷൻ വിഭാഗങ്ങളിലാണ് ഒഴിവ്. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
യോഗ്യത: അനുബന്ധ വിഷയങ്ങളിൽ 65% മാർക്കോടെ മൂന്നു വർഷ ഡിപ്ലോമ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു 55%).
അനുബന്ധ വിഷയങ്ങൾ:
കെമിക്കൽ എൻജിനീയറിങ്, കെമിക്കൽ ടെക്നോളജി, പെട്രോകെമിക്കൽ എൻജിനീയറിങ്, പെട്രോകെമിക്കൽ ടെക്നോളജി, റിഫൈനറി & പെട്രോ കെമിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ പവർ സിസം, ഇലക്ട്രിക്കൽ എൻജിനീയറിങ് (ഇൻ - ഡസ്ട്രിയൽ കൺട്രോൾ), ഇൻസ്ട്രുമെ ൻ്റേഷൻ, ഇൻസ്ട്രുമെൻ്റേഷൻ & ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ, അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ.
പ്രായപരിധി: 26.
ശമ്പളം: 30,000-1,20,000 രൂപ
Website :www.iocl.com
തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്‌ഡ് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, ഗ്രൂപ്പ് ടാസ്ക്, ഇന്റർവ്യൂ എന്നിവ മുഖേന. കേരളത്തിൽ എറണാകുളത്തും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രങ്ങളുണ്ട്.
2. അതിഥി അധ്യാപക നിയമനം
തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളേജിൽ വേദാന്ത വിഭാഗത്തിൽ നിലവിലുളള ഒഴിവിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ 55 ശതമാനം മാർക്കോടെ വേദാന്തത്തിൽ ബിരുദാനന്തര ബിരുദം നേടിയവരും യുജിസി യോഗ്യതയുളളവരും, കോളേജ് വിദ്യാഭ്യാസ മേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരും കോളേജിയേറ്റ് ഡയറക്ടറുടെ നിർദ്ദേശാനുസരണം ഓൺലൈ൯ രജിസ്ട്രേഷ൯ നടത്തിയവരും ആയിരിക്കണം. താൽപര്യമുളള ഉദ്യോഗാർഥികൾ സെപ്റ്റംബർ 29 ന് രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
3.കാഡ്‌കോ ഗോൾഡ് അപ്രൈസർ പരിശീലനം : അഭിമുഖം: 27 ന്
സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ആർട്ടിസാൻസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ (KADCO), തിരുവനന്തപുരം ജില്ലയിലെ പരമ്പരാഗത സ്വർണ്ണ ത്തൊഴിലാളികൾക്ക്, സൗജന്യമായി, ഗോൾഡ് അപ്രൈസർ പരിശീലനം നൽകുന്നു.
അഞ്ചു ദിവസമാണ് പരിശീലനം. കാഡ് കോയുടെ ഡാറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസ്സ് വിജയം. കുറഞ്ഞ പ്രായപരിധി: 18 വയസ്. ഈ മാസം 27 ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക്, പൂജപ്പുരയിലെ കാഡ്കോ ആസ്ഥാന മന്ദിരത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കും. ബാങ്കുകൾ, ജ്വല്ലറികൾ മുതലായവയിൽ, ഗോൾഡ് അപ്രൈസർ തസ്തികയിൽ നിയമനം ലഭിക്കാനും ഈ സർട്ടിഫിക്കറ്റ് സഹായകമാകും.
Join the conversation