വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ അറ്റൻഡന്റ് മുതൽ ഇൻ്റർവ്യൂ നടത്തുന്നു, മറ്റു ഒഴിവുകളും

വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ അറ്റൻഡന്റ് മുതൽ ഇൻ്റർവ്യൂ നടത്തുന്നു, മറ്റു ഒഴിവുകളും

കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി യൂണിവേഴ്സിറ്റി വെറ്ററിനറി ഹോസ്പിറ്റൽ & TVCC, മണ്ണുത്തിയിലെ വിവിധ ഒഴിവുകളിലേക്ക് ഇൻ്റർവ്യൂ നടത്തുന്നു

അറ്റൻഡന്റ്
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം,അഭികാമ്യം: വെറ്ററിനറി സ്ഥാപനങ്ങളിലെ പരിചയം, ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, കമ്പ്യൂട്ടർ/അക്കൗണ്ട്സ്/റെക്കോർഡ് മാനേജ്മെന്റിൽ പ്രാവീണ്യം.
ശമ്പളം: 19,310 രൂപ.

ലാബ് അസിസ്റ്റൻ്റ് ഒഴിവ്: 1( SC)
യോഗ്യത :പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം
ലബോറട്ടറി ടെക്‌നിക്‌സ് / പൗൾട്രി പ്രൊഡക്ഷൻ / ഡയറി സയൻസിൽ ഡിപ്ലോമ
ശമ്പളം: 21,070 രൂപ.

ഇൻ്റർവ്യൂ തീയതി: ഒക്ടോബർ 9
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.



2. ചിറ്റൂര്‍ സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍,ട്രേഡ്സ്മാന്‍ എന്നീ ഒഴിവുകളിലേക്കാണ് നിയമനം. വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ക്ക്  ബന്ധപ്പെട്ട ട്രേഡില്‍ മൂന്നു വര്‍ഷ ഡിപ്ലോമയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. ട്രേഡ്സ്മാന്‍ തസ്തികയില്‍ ഐടിഐ/കെജിസിഇ/ ടിഎച്ച്എസ്എല്‍സി എന്നിവയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 29ന് രാവിലെ 10 ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 04923 222174, 9400006486

3. വെറ്ററിനറി സര്‍ജന്‍ നിയമനം
മലപ്പുറം ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 29ന് രാവിലെ 10.30ന് മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. അപേക്ഷകര്‍ സര്‍ജറിയില്‍ ബി വി എസ് സി & എ എച്ച്  യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവരായിരിക്കണം. താത്പര്യമുള്ളവര്‍    പൂര്‍ണമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് ഹാജരാകണം. നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന വരുന്നതുവരെയോ അല്ലെങ്കില്‍ 90 ദിവസത്തേക്കോ ആയിരിക്കും. 
ഫോണ്‍: 0483 2734917.

4. ആയുർവേദ തെറാപ്പിസ്റ്റ് നിയമനം

കോട്ടത്തറ ഗ്രാമപഞ്ചായത്ത്  ഈരംകൊല്ലി രാമൻ സ്മാരക ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ ആയുർകർമ ഒ.പി അധിഷ്‌ഠിത പഞ്ചകർമ ചികിത്സാ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തിൽ ആയുർവേദ തെറാപ്പിസ്റ്റ് നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത ഡി.എ.എം.ഇ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ഒക്ടോബർ നാല് രാവിലെ 11ന് ഈരംകൊല്ലി രാമൻ സ്മാരക ആയുർവേദ ഡിസ്പെന്‌സറിയിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ- 04936 286644.
My name SUJITH KUMAR PALAKKAD