ആപ്പിൾ കമ്പനി ഓഫീസുകളിൽ ജോലി നേടാം; നിരവധി അവസരങ്ങൾ
ആപ്പിൾ കമ്പനി ഓഫീസുകളിൽ ജോലി നേടാം;നിരവധി അവസരങ്ങൾ
അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന റീട്ടെയില്‍ നെറ്റ്വര്‍ക്കിലും കോര്‍പ്പറേറ്റ് ഓഫീസുകളിലും അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ടെക് ഭീമന്‍ ആപ്പിള്‍ യുഎഇയില്‍ (New Apple UAE jobs) പുതിയ തസ്തികകളിലേക്ക് ഇപ്പോൾ ഇതാ അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ടെക്‌നിക്കല്‍ സപ്പോര്‍ട്ട്,
ബിസിനസ് ലീഡര്‍ഷിപ്പ് തുടങ്ങിയ മേഖലയിലേക്കാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടക്കുന്നത്. ആപ്പിളിന്റെ യുഎഇയിലെ വിവിധ റീട്ടെയില്‍ സ്റ്റോറുകളിലേക്കും ദുബൈയിലെ കോര്‍പ്പറേറ്റ് ഓഫിസുകളിലേക്കുമുള്ള നിയമനങ്ങളാണ് നടക്കാന്‍ പോകുന്നത്. റീട്ടെയില്‍ റോളുകള്‍ വ്യക്തിഗത ഉപഭോക്തൃ അനുഭവത്തിനും സാങ്കേതിക വൈദഗ്ധ്യത്തിനും മുന്‍ഗണന നല്‍കുമ്പോള്‍, കോര്‍പ്പറേറ്റ് റോളുകള്‍ മാര്‍ക്കറ്റിംഗ്, നിയമ, ബിസിനസ്സ് ഡവലപ്പിങ് റോളുകളും ഉണ്ട്.
▪️ ക്രിയേറ്റീവ് (Creative)
യോഗ്യത: റീട്ടെയില്‍/സെയില്‍സ് രംഗത്ത് പരിചയം. ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ശേഷി. ആപ്പിള്‍ ഇക്കോസിസ്റ്റത്തെക്കുറിച്ചുള്ള അറിവ്.
▪️ബിസിനസ് വിദഗ്ധന്‍ (Business Expert)
യോഗ്യത: റീട്ടെയില്‍/സെയില്‍സ് രംഗത്ത് പരിചയം. ആപ്പിളിനെക്കുറിച്ചുള്ള അറിവ്. നല്ല കമ്യൂണിക്കേഷന്‍ സ്‌കില്ല്.
▪️വിദഗ്ധര്‍ ( Expert)
യോഗ്യത: റീട്ടെയില്‍/സെയില്‍സ് രംഗത്ത് പരിചയം. ആപ്പിളിനെക്കുറിച്ചുള്ള അറിവ്. മികച്ച ആശയവിനിമയ ശേഷി.
▪️പ്രതിഭ (Genius)
യോഗ്യത: സാങ്കേതിക വൈദഗ്ദ്ധ്യം. റീട്ടെയില്‍/സെയില്‍സ് രംഗത്ത് പരിചയം. നല്ല വ്യക്തിപരമായ കഴിവുകള്‍.
5. ഓപ്പറേഷന്‍ എക്‌സപര്‍ട്ട് (Operations Expert)
യോഗ്യത: റീട്ടെയില്‍/സെയില്‍സ് രംഗത്ത് പരിചയം. ഉല്‍പ്പന്നങ്ങളുടെ ഒഴുക്ക് വര്‍ധിപ്പിക്കാനുള്ള കഴിവ്.
6. സ്‌പെഷ്യലിസ്റ്റ് (pecialist)
യോഗ്യത: റീട്ടെയില്‍/സെയില്‍സ് രംഗത്ത് പരിചയം. സ്ഥിരമായ ഹാജര്‍. ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള പരിജ്ഞാനം. നല്ല ആശയവിനിമയ കഴിവുകള്‍. ടീം വര്‍ക്ക്
7. സാങ്കേതിക വിദഗ്ധന്‍ (Technical Specialist)
യോഗ്യത: ആപ്പിള്‍ സാങ്കേതിക കഴിവുകള്‍. പ്രശ്‌നപരിഹാരത്തിനുള്ള ശേഷി. ആശയവിനിമയത്തിനുള്ള കഴിവ്. ടീം വര്‍ക്ക്.
8. ബിസിനസ് പ്രോ (Business Pro)
യോഗ്യത: റീട്ടെയില്‍/സെയില്‍സ് രംഗത്ത് പരിചയം. ആപ്പിള്‍ ബിസിനസ് പരിജ്ഞാനം. ശക്തമായ ആശയവിനിമയ ശേഷി. സംഘാടക ശേഷി.
9. സീനിയര്‍ ലീഗല്‍ കൗണ്‍സല്‍ (Senior Legal Counsel – GCC).
യോഗ്യത: നിയമ ബിരുദം. ബാര്‍ പ്രവേശനം. 8 + വര്‍ഷത്തെ അന്താരാഷ്ട്ര/ഇന്‍ഹൗസ് നിയമ പരിചയം. ജിസിസി നിയമ വൈദഗ്ദ്ധ്യം. നന്നായി അറബിയും ഇംഗ്ലീഷും അറിയണം. ശക്തമായ ആശയവിനിമയ വൈദഗ്ദ്ധ്യം.
എങ്ങനെ അപേക്ഷിക്കാം
ആപ്പിളിന്റെ സ്ഥാപനത്തിൽ ജോലി അന്വേഷിക്കുന്നവർ ജോലിക്കു അപേക്ഷിക്കാനായി ആപ്പിൾ കര്യർ പേജിൽ പോയി ഓൺലൈൻ ആയി അപേക്ഷിക്കുക., ഓരോ തസ്തികയ്ക്കും, യോഗ്യത, എക്സ്പീരിയൻസ് എന്നിവ വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.
Join the conversation