താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികളിൽ ജോലി നേടാൻ അവസരം
താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികളിൽ ജോലി നേടാൻ അവസരം
താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ താല്‍കാലിക നിയമനം വഴി ജോലി നേടാം
അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ താല്‍കാലിക ഒഴിവ്. നഴ്സിങ് ഓഫീസര്‍, നഴ്സിങ് അസിസ്റ്റന്റ്, സെക്യൂരിറ്റി, ഡ്രൈവര്‍ തസ്തികകളില്‍ 179 ദിവസത്തേക്ക് കരാര്‍ നിയമനമാണ്.
നഴ്സിങ് ഓഫീസര്‍ക്ക്
യോഗ്യത : ബി.എസ്.സി നഴ്സിങ്, ജി.എന്‍.എം, കേരള നഴ്സസ് മിഡ് വൈവ്സ് കൗണ്‍സില്‍ രജിസ്ട്രേഷനാണ് യോഗ്യത.
പ്രായപരിധി 18-36.
നഴ്സിങ് അസിസ്റ്റന്റ്
തസ്തികയില്‍ ഗവ. അംഗീകൃത എ.എന്‍.എം കോഴ്സ് വിജയിച്ചിരിക്കണം.
പ്രായ പരിധി 18-36.
ഡ്രൈവര്‍
തസ്തികയിലേക്ക് എസ്.എസ്.എല്‍.സിയും ഹെവി ലൈസന്‍സുമാണ് യോഗ്യത
പ്രായപരിധി 18-38.
സെക്യൂരിറ്റി
തസ്തകയിലേക്ക് എസ്.എസ്.എല്‍.സിയും ശാരീരിക ക്ഷമതയുമാണ് യോഗ്യത.
പ്രായപരിധി 18-41.
എല്ലാ തസ്തികകളിലേക്കും ഒരുവര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 27 ന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പായി യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
2.കൂടിക്കാഴ്ച 24 ന്
മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിലെ എക്‌സറേ യൂണിറ്റിലേക്ക് റേഡിയോഗ്രാഫറെ കരാര്‍ അടിസ്ഥാനത്തില്‍ താല്കാലികമായി നിയമിക്കുന്നതിന് സെപ്റ്റംബര്‍ 24 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. യോഗ്യത: പ്ലസ് ടു വിജയം, ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഡി ആര്‍ ടി, ഡി ആര്‍ ആര്‍ ടി അല്ലെങ്കില്‍ ബി എസ് സി എം ആര്‍ ടി കോഴ്‌സ് പൂര്‍ത്തിയായിരിക്കണം. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍: 04924 224549.
3. ജോലി ഒഴിവ് പൈന്റർ
മണ്ണൂത്തി പ്രവർത്തിക്കുന്ന വർക്ക് ഷോപ്പിലേക്ക് പെയിൻ്റിംഗ് പണി അറിയാവുന്നവരെ ആവശ്യമുണ്ട് താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
നമ്പർ:+91 98460 24439
4. ജോലി ഒഴിവ്
ലാബ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്
നീതി ലാബിന്റെ (തച്ചനടി) പുതുക്കോട്, പട്ടിക്കാട്, നെന്മാറ, വടക്കഞ്ചേരി ബ്രാഞ്ചുകളിലേക്ക് ലാബ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്. minimum 1 or 2 year experience, Hostel facility available,food, bus charge.send cv whatsap
നമ്പർ :8590861523.
Join the conversation