കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് മുതൽ പത്താം ക്ലാസ് യോഗ്യതയിൽ ജോലി അവസരങ്ങൾ
കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് മുതൽ പത്താം ക്ലാസ് യോഗ്യതയിൽ ജോലി അവസരങ്ങൾ
കേന്ദ്ര ഭരണ പ്രദേശമായ ന്യൂഡല്‍ഹിയിലെ ഭവന-നഗര-വികസന പദ്ധതികളുടെ മേല്‍നോട്ടം വഹിക്കുന്ന ദില്ലി ഡവലപ്‌മെന്റ് അതോറിറ്റിയില്‍ നിരവധി ഒഴിവുകളിലേക്ക് നിയമിക്കുന്നു. പത്താം ക്ലാസുകാര്‍ക്ക് അപേക്ഷിക്കാവുന്ന മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തിക മുതല്‍ എഞ്ചിനീയര്‍ തസ്തികകളില്‍ വരെ ഒഴിവ് വന്നിട്ടുണ്ട്. ഏകദേശം 2000ന് മുകളില്‍ ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
അപേക്ഷ തീയതി: ഒക്ടോബര്‍ 6 മുതല്‍ നവംബര്‍ 5 വരെ.
തസ്തികയും ഒഴിവുകളും
ദില്ലി ഡെവലപ്‌മെന്റ് അതോറിറ്റി (DDA) ഗ്രൂപ്പ് സി റിക്രൂട്ട്‌മെന്റ്. മള്‍ട്ടി- ടാസ്‌കിങ് സ്റ്റാഫ് (MTS), ജൂനിയര്‍ എഞ്ചിനീയര്‍ (ജെ), സ്റ്റനോഗ്രാഫര്‍, പട്വാരി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (എഇഇ) എന്നിങ്ങനെയാണ് തസ്തികകള്‍.
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് - 745 ഒഴിവുകള്‍
മറ്റ് പോസ്റ്റുകളില്‍ ഒട്ടാകെ 1732 ഒഴിവുകളും നിലവിലുണ്ട്.
പ്രായപരിധി വിവരങ്ങൾ
18 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒബിസി, എസ്.സി, എസ്.ടി, ഭിന്നശേഷി മറ്റ് വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.
യോഗ്യത വിവരങ്ങൾ
പത്താം ക്ലാസ് വിജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന
ശമ്പള വിവരങ്ങൾ
എംടിഎസ് തസ്തികയില്‍ 18,000 മുതല്‍ 56,900 വരെ ശമ്പളമായി ലഭിക്കും. പുറമെ ഡിഎ, എച്ച്ആര്‍എ, മെഡിക്കല്‍ അലവന്‍സ്, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 500 രൂപയും, എസ്.സി,എസ്.ടി, ഭിന്നശേഷി, വനിതകള്‍ എന്നിവര്‍ക്ക് 250 രൂപയുമാണ് അപേക്ഷ ഫീസ്.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ ദില്ലി ഡവലപ്‌മെന്റ് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍/ റിക്രൂട്ട്‌മെന്റ് സെക്ഷനില്‍ നിന്ന് എംടിഎസ്, സ്റ്റെനോഗ്രാഫര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് നോക്കി മനസിലാക്കിയതിന് ശേഷം അപേക്ഷ നല്‍കാം.
ഒക്ടോബര്‍ 5നാണ് അപേക്ഷ ആരംഭിക്കുക. അപേക്ഷ പ്രോസ്‌പെക്ടസും, മറ്റ് വിവരങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
വെബ്‌സൈറ്റ്: https://dda.gov.in/
Join the conversation