എംപ്ലോയബിലിറ്റി സെന്റർ മുഖേനെ കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി

എംപ്ലോയബിലിറ്റി സെന്റർ മുഖേനെ കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി 

Employability Center Jobs Apply Now
കേരളത്തിലെ വിവിധ ജില്ലകളിലായി എംപ്ലോയബിലിറ്റി സെന്റർ മുഖേനെ നിരവധി തൊഴിലവസരങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

മിനി ജോബ് ഫെസ്റ്റ് 27ന്

കാസര്‍കോട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയിബിലിറ്റി സെന്ററും സംയുക്തമായി മുന്നാട് പീപ്പിള്‍ കോ-ഓപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സെപ്തംബര്‍ 27ന് രാവിലെ 9.30 മുതല്‍ മിനി ജോബ് ഫെസ്റ്റ് സംഘടിപ്പിക്കും. വിവിധ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി 1000ല്‍ അധികം ഒഴിവുകളുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍നമ്പർ  ബന്ധപെടുക - 9207155700 
ജോബ് ഫെയർ പങ്കെടുക്കാൻ
 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. .

സൗജ്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി സെപ്റ്റംബർ 26 ന് സൗജ്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. 

താൽപര്യുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 25 വൈകിട്ട് 4 ന് മുൻപായി https://forms.gle/ru5FdsbNNjFg3zmQA ഗൂഗിൾ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ ബോയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം രാവിലെ 10 മണിക്ക് നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്‌സി/എസ്ടി സ്, ഗവ. മ്യൂസിക് കോളേജിന് പിറകുവശം, തൈക്കാട്, തിരുവനന്തപുരം എന്ന സ്ഥാപത്തിലെത്തി നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. ഒഴിവ് സംബന്ധമായ വിശദവിവരങ്ങൾ അറിയിക്കും
 പേജ് സന്ദർശിക്കുക. 
ഫോൺ: 0471-2332113.

മെഡിക്കൽ ഓഫീസറെ കരാറിൽ നിയമിക്കുന്നു.

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബേൺഡ് യൂണിറ്റിലെ എൻപിപിഎംബിഐ പ്രോജക്ടിൽ മെഡിക്കൽ ഓഫീസറെ കരാറിൽ നിയമിക്കുന്നു. രണ്ട് ഒഴിവുണ്ട്. എം.എസ് / ഡി.എൻ.ബി ജനറൽ സർജറി അല്ലെങ്കിൽ എം.ബി.ബി.എസ് ആണ് യോഗ്യത. 50,000 രൂപയാണ് പ്രതിമാസ വേതനം.

ഒരു വർഷമാണ് കരാർ കാലാവധി. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 25ന് രണ്ടുമണിക്ക് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ടെത്തണം.

My name SUJITH KUMAR PALAKKAD