രണ്ടായിരത്തിലധികം ഒഴിവുകളുമായി തൊഴിൽ മേളകൾ എംപ്ലോയ്മെന്റ് എക്സ്ചെഞ്ചു വഴി ജോലി
രണ്ടായിരത്തിലധികം ഒഴിവുകളുമായി തൊഴിൽ മേളകൾ എംപ്ലോയ്മെന്റ് എക്സ്ചെഞ്ചു വഴി ജോലി
എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഡ്രൈവ്
കോഴിക്കോട് :ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്റ്റംബര്‍ 29ന് രാവിലെ 10.30 മുതല്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. ഓപറേഷന്‍ മാനേജര്‍, ഡെസ്‌ക്‌ടോപ്പ് സപ്പോര്‍ട്ട് എഞ്ചിനീയര്‍, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, സബ്ജക്ട് മാറ്റര്‍ എക്സ്പേര്‍ട്ട്, ക്വാളിറ്റി ഓഡിറ്റര്‍, ടീം മാനേജര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, ക്ലര്‍ക്ക് എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടക്കുക.
നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം പേര് രജിസ്റ്റര്‍ ചെയ്ത് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്ട്രേഷന്‍ സ്ലിപ്പുമായെത്തി പങ്കെടുക്കാം. വിവരങ്ങള്‍ calicutemployabilitycentre ഫേസ്ബുക്ക് പേജില്‍ ലഭിക്കും.
ഫോണ്‍: 0495 2370176, 2370178.
🌈 അസാപില്‍ തൊഴില്‍മേള 27ന്
അസാപ് തവനൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സെപ്റ്റംബര്‍ 27ന് തൊഴില്‍മേള നടക്കും. എസ്.എസ്.എല്‍.സി/പ്ലസ്ടു/ഡിപ്ലോമ/ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 27ന് രാവിലെ 9.30ന് ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി തവനൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം.
താത്പര്യമുള്ളവര്‍ക്ക് ഗൂഗിൾ ഫോം എന്ന ഗൂഗിള്‍ ഫോം വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9495999658.
🌈 തൃശ്ശൂർ കൊടകരയിൽ 'മികവ് 2025' ജോബ് ഫെയർ 27-ന്
സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കൊടകര ബ്ലോക്ക് പഞ്ചായത്ത് ജോബ് സ്റ്റേഷന്റെ നേതൃത്വത്തിൽ ഹൈപ്പർ ലോക്കൽ ജോബ് ഫെയറായ 'മികവ് 2025' സെപ്തംബർ 27-ന് സംഘടിപ്പിക്കുന്നു.
മെഡിക്കൽ, എഞ്ചിനിയറിംഗ്, മെക്കാനിക്കൽ, ഫിനാൻസ്, സെയിൽസ്, പാക്കിംഗ് ഉൾപ്പെടെ വിവിധ മേഖലകളിലായി 200-ൽ അധികം തൊഴിലവസരങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പികളും കൊണ്ടുവരണം. രാവിലെ 9.30 മുതൽ 10.30 വരെ രജിസ്ട്രേഷൻ നടക്കും. ഫോൺ- 8156849390, 9995035425.
ആയിരത്തിലധികം ഒഴിവുകളുമായി പ്രയുക്തി തൊഴിൽ മേള 4ന്
തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4ന് പ്രയുക്തി തൊഴിൽ മേള സംഘടിപ്പിക്കും. ജില്ലയിലെ പ്രമുഖ തൊഴിൽദായകരെയും നിരവധി ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന തൊഴിൽ മേള ആറ്റിങ്ങൽ ഗവ. കോളേജിലാണ് നടക്കുക. 20ൽ പരം തൊഴിൽ ദായകർ പങ്കെടുക്കും. 10, +2, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക് യോഗ്യതയുള്ളവർക്കായി ആയിരത്തിലധികം ഒഴിവുകളുണ്ട്. https://www.ncs.gov.in എന്ന ലിങ്ക് വഴി തൊഴിൽ ദായകർക്കും ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ NCS ID സൂക്ഷിക്കണം. https://forms.gle/95rquMwp6XHH9YeC8 ലിങ്കിലെ ഗൂഗിൾ ഫോം പൂരിപ്പിച്ച ശേഷം ജോബ് ഫെസ്റ്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2992609, 8921941498.
🌈 കോട്ടയം എംപ്ലോയബിലിറ്റി സെന്റർ - കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു.
2 കമ്പനികൾ നിന്നായി,
50+ ഒഴിവുകൾ നിലവിലുണ്ട്
27 SEPTEMBER 2025 രാവിലെ 10.00 മുതൽ 1 മണി വരെ
എംപ്ലോയബിലിറ്റി സെന്റർ കോട്ടയം, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , സിവിൽ സ്റ്റേഷൻ സെക്കന്റ് ഫ്ലോർ , കളക്ടറേറ്റ്, കോട്ടയം.
ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
എംപ്ലോയബിലിറ്റി സെന്ററിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയ 300 രൂപ അടച്ച് ഉദ്യോഗാർത്ഥികൾക്ക് ഈ തൊഴിൽമേളയിലും തുടർന്നുള്ളവയിലും പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യാത്തവർക്ക് അന്നേദിവസം Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ജോബ് ഡ്രൈവ് 27ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജോബ് ഡ്രൈവ് സെപ്റ്റംബര്‍ 27ന് രാവിലെ പത്തിന് ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും..
നാല് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ്- ട്രെയിനി, ഹെല്‍പ്പര്‍, ഡെലിവറി എക്സിക്യൂട്ടീവ്, ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍, ഡിസ്ട്രിബ്യൂഷന്‍ മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, സെയില്‍സ് എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം.
എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ, ബി. ഇ, ബി.ടെക് എന്നീ യോഗ്യതയുള്ളവര്‍ക്ക് മേളയുടെ ഭാഗമാകാം. രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്ട്രേഷന്‍ ഫീസായ 300 രൂപയും സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04912505435, 04912505204.
Join the conversation