ഫിഷറീസ് വകുപ്പില്‍ റസ്‌ക്യൂ ഗാര്‍ഡ് ആവാൻ അവസരം|കരാർ നിയമനം വഴി ജോലി
ഫിഷറീസ് വകുപ്പില്‍ ഹാര്‍ബര്‍ റസ്‌ക്യൂ ഗാര്‍ഡ് നിയമനം
ഫിഷറീസ് വകുപ്പില്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഹാര്‍ബര്‍ റസ്‌ക്യൂ ഗാര്‍ഡുമാരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 29ന് രാവിലെ 11ന് ചന്തപ്പടിയിലുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടക്കും. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരും ഫിംസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വരുമായ ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്‌സില്‍ പരിശീലനം ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ 20നും 60നും ഇടയില്‍ പ്രായമുള്ള കടലില്‍ നീന്തുന്നതിന് പ്രാവീണ്യമുള്ളവരായിരിക്കണം. താത്പര്യമുള്ളവര്‍ മതിയായ രേഖകളും പകര്‍പ്പുകളും വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാവണം.
ഫോണ്‍: 0494-2666428, 9496007031.
കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ അഭിമുഖം
പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ജെന്‍ഡര്‍ റിസോഴ്സ് സെന്ററിലേക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കും. യോഗ്യത : വുമണ്‍ സ്റ്റഡീസ് /ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവരാകണം. കൗണ്‍സിലിങ്ങില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
എസ്.എസ്.എല്‍.സി, ആധാര്‍, റേഷന്‍ കാര്‍ഡ്/ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്‌ടോബര്‍ 10ന് രാവിലെ 11ന് പത്തനാപുരം ബ്ലോക്ക് പഞ്ചായത്തില്‍ നടത്തുന്ന അഭിമുഖത്തില്‍ ഹാജരാകണം. ഫോണ്‍: 9142441514.
ക്യാംപ് ഫോളോവര്‍ നിയമനം
അരീക്കോട് സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് ക്യാംപിലെ ക്യാംപ് ഫോളോവര്‍മാരുടെ 22 പ്രതീക്ഷിത ഒഴിവിലേയ്ക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 26ന് രാവിലെ 10ന് അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാംപിലെ ഡെപ്യൂട്ടി കമാണ്ടന്‍ഡിന്റെ ഓഫീസില്‍ നടക്കും. പ്രായോഗിക പരീക്ഷയുമുണ്ടാകും. 59 ദിവസത്തേയ്ക്കായിരിക്കും നിയമനം. ഫോണ്‍ : 04832960251.
Join the conversation