കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിലും,കൊച്ചിൻ പോർട്ട് അതോറിറ്റിയിലും ജോലി നേടാം

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിലും,കൊച്ചിൻ പോർട്ട് അതോറിറ്റിയിലും ജോലി നേടാം

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിലെ മറയൂർ മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ക്ലീനിംഗ് കം കുക്കിംഗ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന 23 വയസിന് മുകളിൽ പ്രായമുള്ള വനിതകൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക്: www.keralasamakhya.org, 0471-2348666

പ്രതിമാസ വേതനം 6000 രൂപ. താൽപര്യമുള്ളവർ സെപ്റ്റംബർ 24 രാവിലെ 10 ന് മറയൂർ സഹായഗിരി ആശുപത്രിക്ക് സമീപമുള്ള മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകണം. 

🌈 കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ഗാർഡ്‌നിങ് സൂപ്പർവൈസറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
ഒഴിവ്: 1 (ജനറൽ) ശമ്പളം: 25,000 രൂപ
യോഗ്യത: മെട്രിക്കുലേഷൻ/അതിന് മുകളിലുള്ള യോഗ്യത, ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സ് കവിയരുത്.

വെബ്സൈറ്റിൽ ലിങ്ക് https://www.cochinport.gov.in/careers
അപേക്ഷ: വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: സെപ്റ്റംബർ 30.

3. താൽക്കാലിക ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 60,410 രൂപ മാസ വേതനത്തിൽ ഡെവലപ്മെന്റ് പീഡിയാട്രീഷ്യന്റെ ഒരു താത്കാലിക ഒഴിവുണ്ട്. Pediatrician with PG Diploma in Development Neurology അല്ലെങ്കിൽ Fellowship in Developmental & Behavior Pediatrics ആണ് യോഗ്യത. ഒരു വർഷത്തെ ഡെവലപ്മെന്റൽ പീഡിയാട്രിക്സിലെ പരിചയം അധികയോഗ്യതയായി പരിഗണിക്കും.

 താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി 26 ന് രാവിലെ 11 ന് സി.ഡി.സിയിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. 
വിശദവിവരങ്ങൾക്ക്: www.cdckerala.org, 
ഫോൺ: 0471 2553540.
My name SUJITH KUMAR PALAKKAD