ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ജോലി അവസരങ്ങൾ

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ജോലി അവസരങ്ങൾ
ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റിന് വിജ്ഞാപനമിറക്കി. ഐടി, ട്രഷറി, ലീഗല്‍, ക്രെഡിറ്റ്, റിസ്‌ക് മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ് വിഭാഗങ്ങളിലായി 350 ഓഫീസര്‍ ഒഴിവുകളാണുള്ളത്. ആകര്‍ഷകമായ ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും ജോലിക്കാര്‍ക്ക് ലഭിക്കും. താല്‍പര്യമുള്ളവര്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.അവസാന തീയതി: സെപ്റ്റംബര്‍ 30.

തസ്തികയും ഒഴിവുകളും
ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ (SO) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 350.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി & ഡിജിറ്റല്‍ ബാങ്കിങ് 110 ഒഴിവ്
ട്രഷറി/ ഇന്റര്‍നാഷണല്‍ ബിസിനസ് 35 ഒഴിവ്.

ലീഗല്‍, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് & അക്കൗണ്ട്‌സ് 26 ഒഴിവ്.
ക്രെഡിറ്റ് & ചാര്‍ട്ടേഡ് അക്കൗണ്ടന്റ് 138 ഒഴിവ്.റിസ്‌ക് മാനേജ്‌മെന്റ് 40 ഒഴിവ്.
മാര്‍ക്കറ്റിങ് & പബ്ലിസിറ്റി 1 ഒഴിവ്

പ്രായ പരിധി.
25 വയസ് മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2025 ആഗസ്റ്റ് 31 അടിസ്ഥാനമാക്കി കണക്കാക്കും. എസ്.സി, എസ്.ടി, ഒബിസി മറ്റ് വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. 

യോഗ്യത വിവരങ്ങൾ
ഡിഗ്രി, ബിഇ/ ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ ഐടി/ ഇലക്ട്രോണിക്‌സ്), എംസിഎ, എംഎസ് സി (കമ്പ്യൂട്ടര്‍ സയന്‍സ്), എംബിഎ/ പിജിഡിഎം (ഫിനാന്‍സ്), ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നിങ്ങനെയാണ് യോഗ്യത. വിശദമായ യോഗ്യത വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

ശമ്പള വിവരങ്ങൾ
സ്‌കെയിലിന് അനുസരിച്ചാണ് ശമ്പളം ലഭിക്കും. എങ്കിലും 64,820 മുതല്‍ ഒന്നര ലക്ഷത്തിനടുത്ത് വരെ ശമ്പളം ലഭിക്കാം.

തെരഞ്ഞെടുപ്പ്
അപേക്ഷകരുടെ എണ്ണം അനുസരിച്ച് ഓണ്‍ലൈന്‍ എക്‌സാം നടക്കും. ശേഷം ഇന്റര്‍വ്യൂ നടത്തി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തും.

അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
വെബ്‌സൈറ്റ്: https://bankofmaharashtra.in

My name SUJITH KUMAR PALAKKAD